കുവൈറ്റ്: കുവൈറ്റ് സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസകരമായ നടപടിയാണ് കുവൈറ്റ് സർക്കാരിന്റേത്. ശമ്പള കുടിശിഖ അടക്കം കിട്ടാനുള്ളതിനാൽ കുവൈറ്റിൽ നിയമവിരുദ്ധമായി തുടരുന്ന പ്രവാസികൾക്കെതിരെ മറ്റ് നടപടികൾ ഉണ്ടാകില്ല. ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ്.

കേന്ദ്രമന്ത്രി വി.കെ സിങ് ഇക്കഴിഞ്ഞയിടെ കുവൈറ്റ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചത്. ശമ്പള കുടിശിഖ കിട്ടാതെ കുവൈറ്റിൽ തുടരുന്ന ഇന്ത്യക്കാരടക്കം ഖറാഫി നാഷണൽ കമ്പനിയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രമന്ത്രി കുവൈറ്റ് അധികാരികളുമായുള്ള ചർച്ചയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ പിഴയിൽ ഇളവ് നൽകണമെന്നും കുവൈറ്റ് മന്ത്രിയോട് വി.കെ സിങ് അഭ്യർത്ഥിച്ചിരുന്നു.