- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്ഡൗൺ ഫലം കാണുന്നു; കോവിഡ് രോഗികളേക്കാൾ രോഗ മുക്തർ; കർണാടകയിലും മഹാരാഷ്ട്രയിലും ആശ്വാസം; ആശങ്ക ഒഴിയാതെ തമിഴ്നാട്
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക്ഡൗൺ മഹാരാഷ്ട്രയിലും കർണാടകയിലും ഫലം കാണുന്നു. ഇരു സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്നു.
രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തമിഴ്‌നാടാണ്. തമിഴ്‌നാട്ടിൽ ഇന്ന് 33,059 പേർക്കാണ് രോഗം കണ്ടെത്തിയത്. 21,362 പേർക്കാണ് ഇന്ന് രോഗ മുക്തി. 364 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകൾ 16,64,350. നിലവിൽ 2,31,596 പേർ ചികിത്സയിൽ. ആകെ രോഗ മുക്തി 14,03,052. ആകെ മരണം 18,369.
കഴിഞ്ഞ കുറച്ച് ദിവസമായി ആശങ്കയായി നിന്ന കർണാടകയിൽ ഇന്ന് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ എത്തി. ഇന്ന് 30,309 പേർക്കാണ് രോഗം. 525 പേർ മരിച്ചു. രോഗികളേക്കാൾ ഇന്ന് രോഗ മുക്തരുടെ എണ്ണത്തിൽ നല്ല പുരോഗതി ഉള്ളത് ആശ്വാസം. ഇന്ന് 58,395 പേർക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,72,374. ആകെ രോഗ മുക്തി 16,74.487. ആകെ മരണം 22,838. നിലവിൽ 5,75,028 പേരാണ് ചികിത്സയിൽ.
മഹാരാഷ്ട്രയിൽ ഇന്ന് 28,438 പേർക്കാണ് രോഗം. 52,898 പേർക്ക് ഇന്ന് രോഗ മുക്തി. 679 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,33,506. ആകെ രോഗ മുക്തി 49,27,480. ആകെ മരണം 83,777. ആക്ടീവ് കേസുകൾ 4,19,727.
ന്യൂസ് ഡെസ്ക്