- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധ യൂദാ തദ്ദേവൂസിന്റെ നൊവേന
"മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ, ഏറ്റവും കഷ്‌ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമെ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്റെ എല്ലാ ആവശ്യങ്ങളിലും പ്രത്യേകിച്ച് (ആവശ്യം പറയുക) അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു." ആമ്മേൻ
Next Story