- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരൂപത തർക്കം;സഭയും അതിരൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററും നിയമിച്ച സമിതികൾ ഏകപക്ഷീയമാണെന്ന് ആരോപണം; അന്വേഷണത്തിന് ബിഷപ്പ് എമിരിറ്റസ് സൂസപാക്യത്തെ ചുമതലപ്പെടുത്തി; വിശ്വാസികൾ, വൈദികർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി
കൊച്ചി: അതിരൂപത തർക്കവമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അപ്പസ്തോലിക് ന്യൂൺഷ്യോയെ വത്തിക്കാൻ ചുമതലപ്പെടുത്തി. ന്യൂൺഷ്യോയുടെ അഭ്യർത്ഥനയെത്തുർന്ന് ലത്തീൻ സഭയുടെ എമിരിറ്റസ് ആർച്ച് ബിഷപ്പ് സൂസപാക്യമാണ് ഏകാംഗ കമ്മിഷനായി അന്വേഷിക്കുന്നത്.ബസിലിക്ക സംഘർഷവുമായി ബന്ധപ്പെട്ട് സഭയും അതിരൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററും നിയമിച്ച സമിതികൾ ഏകപക്ഷീയമാണെന്ന ആരോപണം ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ ആരോപിച്ചിരുന്നു.
ഈ ആക്ഷേപത്തിന് തടയിടാനാണ് ലത്തീൻ സഭയുടെ പ്രതിനിധി പ്രശ്‌നം പഠിക്കാനെത്തുന്നതെന്നാണ് സൂചന.ബസിലിക്കയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികളിൽനിന്ന് ഒട്ടേറെ പരാതികളാണ് വത്തിക്കാനും പൗരസ്ത്യ തിരുസംഘത്തിനും ലഭിച്ചിരുന്നത്.അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അതിരൂപതയിലെ വിശ്വാസികൾ, വൈദികർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.പാലാരിവട്ടം പി.ഒ.സി.യിൽ സമിതി തെളിവെടുപ്പ് നടത്തും.
വൈദികരുടെ അഖണ്ഡ കുർബാനയെക്കുറിച്ച് അന്വേഷിക്കാൻ അതിരൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് സമിതിയെ നിയമിച്ചിരുന്നുഏകപക്ഷീയ നിലപാടാണെന്നാരോപിച്ച് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വലിയ വിഭാഗം വിശ്വാസികളും വൈദികരും സമിതിയുമായി സഹകരിച്ചിരുന്നില്ല.പിന്നീട് സിറോ മലബാർ സഭാ സിനഡിൽ പ്രശ്‌നത്തിന് പരിഹാരത്തിനായി സിനഡ് കമ്മിഷനെ നിയോഗിച്ചിരുന്നു.
സിനഡ് സമാപിച്ചപ്പോളും പ്രശ്‌നപരിഹാരമുണ്ടായില്ല.ചർച്ചകൾ കമ്മിഷൻ തുടരുമെന്നായിരുന്നു സഭ വ്യക്തമാക്കിയത്.പിന്നാലെയാണ് ഇപ്പോൾ പുതിയ കമ്മീഷൻ എത്തുന്നത്.സംഘർഷത്തെ തുർന്ന് ദേവാലയം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.സിറോ മലബാർ സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്കയിൽ ഡിസംബർ 23, 24 തീയതികളിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ