- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി; സുരക്ഷ ശക്തമാക്കി അഗ്നിരക്ഷാസേന; നാല് പ്രത്യേക ട്രെയിനുകൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷയാണ് ഇത്തവണ അഗ്നിരക്ഷാസേന ഒരുക്കുന്നത്.
ആറ്റുകാൽ ദേവിക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റിഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം. 300 അഗ്നിശമന സേനഅംഗങ്ങളെയാണ് ഇതിനായി വിന്യസിക്കുക. പൊങ്കാല ദിനം പ്രത്യേക ആരോഗ്യ സംഘത്തെയും ആരോഗ്യവകുപ്പ് ഒരുക്കും. 35 ആംബുലൻസുള്ള 10 മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ട്രാൻസ്ഫോമറിന് സമീപം പൊങ്കാലയിടുമ്പോൾ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന. എറണാകുളത്ത് നിന്നും നാഗകോവിൽ നിന്നും തിരിച്ചും നാല് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. പത്ത് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും പൊങ്കാല ദിനത്തിൽ അനുവദിച്ചിട്ടുണ്ട്. മാർച്ച് 7നാണ് പൊങ്കാല. 50 ലക്ഷം പേര് ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. 800 വനിതാ പൊലീസുകാരുൾപ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും.
മറുനാടന് മലയാളി ബ്യൂറോ