പാറശാല: കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീനഭരണി തൂക്ക മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ കൊല്ലങ്കോട് തൂക്ക നേർച്ചകൾ തുടക്കമായി. രാവിലെ 6.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.നേർച്ചയിൽ 1352 കുട്ടികൾ ഭാഗമാകും.രാവിലെ നടക്കുന്ന 4 ദേവീ തൂക്കങ്ങൾക്ക് പിന്നാലെയാണ് നേർച്ചതൂക്കങ്ങൾക്ക് തുടക്കമായത്.തൂക്ക നേർച്ചകൾ പുലരുവോളം തുടരും.

അന്യ സംസ്ഥാനങ്ങളിൽ നിന്നും നേർച്ചക്കാരായി കുട്ടികളും തൂക്കക്കാരും പങ്കെടുക്കുന്നത് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. തൂക്ക മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി തമിഴ്‌നാട് സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ വിവിധ ഡിപ്പോകളിൽ നിന്ന് ഇന്നു രാവിലെ മുതൽ സ്പെഷ്യൽ ബസ് സർവീസുകൾ ഉണ്ടാകും.

ഇന്ന് രാവിലെ 5.30 ന് തൂക്കക്കാരുടെ സാഗരസ്നാനവും 6ന് ക്ഷേത്രത്തിലെത്തി നമസ്‌കാരവും വൈകിട്ട് 6ന് വണ്ടിയോട്ടവും നടക്കും.