കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭാ അസോസിയേഷൻ സെക്രട്ടറിയായി ബിജു ഉമ്മൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്തുണ്ടായിരുന്ന ജോസഫ് ജോൺ, മാത്യൂസ് മഠത്തേത്ത്, ഷിനു പറപ്പോട്ട് എന്നിവരെ പരാജയപ്പെടുത്തിയാണ് ബിജു ഉമ്മൻ രണ്ടാമൂഴത്തിന് എത്തുന്നത് മാനേജിങ് കമ്മിറ്റി യോഗത്തിൽ എല്ലാ അംഗങ്ങളും ഓൺലൈനായി വോട്ട് രേഖപ്പെടുത്തി.

യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനത്തിലെ കവിയൂർ സ്ലീബാ പള്ളി ഇടവകാംഗമായ ബിജു ഉമ്മൻ തിരുവല്ലയിൽ അഭിഭാഷകനാണ്. വിവിധ സബ് കമ്മിറ്റികൾ നാമനിർദ്ദേശം ചെയ്യുന്നതിന് ഫാ. ബിജു മാത്യു പ്രക്കാനം, എ.കെ.ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.

വർക്കിങ് കമ്മിറ്റി അംഗങ്ങളായി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, ബിജു ഉമ്മൻ, ഫാ. ഡോ. ടി.ജെ.ജോഷ്വ, ഫാ. ജേക്കബ് കുര്യൻ ചെമ്മനം, ഡോ. സി.കെ.മാത്യു, ഡോ. ടി.ടിജു, ജേക്കബ് മാത്യു (ദുബായ്), എം.സി.സണ്ണി എന്നിവരെയും ബാവാ നിയമിച്ചു. തോമസ് ജോർജ് മുഖ്യ വരണാധികാരിയും ഫാ. മാത്യു കോശി സഹവരണാധികാരിയുമായിരുന്നു.