ശബരിമല: കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. അടുത്ത തീർത്ഥാടന കാലത്ത് ജയരാമൻ നമ്പൂതിരിയാകും അയ്യപ്പ സ്വാമിക്ക് പൂജകൾ നടത്തുക. കണ്ണൂർ ചൊവ്വ അമ്പലത്തിലെ മേൽശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്‌കരൻ, സ്‌പെഷൽ കമ്മിഷണർ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്.

പന്തളം രാജ കുടുബാംഗമായ കൃത്തികേശ് വർമയാണ് ഏഴാമത്തെ നറുക്കിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. 10 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. അൽപ്പസയത്തിനകം മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിൽ നിന്നുള്ള പൗർണമി ജി വർമയാണ് മാളികപ്പുറം മേൽശാന്തിയുടെ നറുക്ക് എടുക്കുക. എട്ട്‌പേരാണ് പട്ടികയിൽ ഉള്ളത്. 7.30 ന് ഉഷപൂജയ്ക്ക്‌ശേഷമാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. പുലർച്ചെ അഞ്ചുമണിക്കാണ് ക്ഷേത്ര നടന്നത്. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും 5.30 ന് മണ്ഡപത്തിൽ മഹാഗണപതിഹോമവും നടന്നു. 5.30 മുതൽ നെയ്യഭിഷേകം

ഇന്ന് നടന്ന ശബരിമല മേൽശാന്തി നറുക്കെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലായിരുന്നു. എന്നാൽ, പരിഗണനയിലുള്ള കേസിന്റെ വിധി അനുസരിച്ചായിരിക്കും മേൽശാന്തി നിയമനമെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മേൽശാന്തി തിരഞ്ഞെടുപ്പിൽ തന്നെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എൻ.വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ സുപ്രീം കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നോട്ടിസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. ദീപാവലി അവധിക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജിക്കാരന്റെ അപേക്ഷ തള്ളിയിരുന്നു. എന്നാൽ, ബോർഡിന്റേത് അല്ലാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് അപേക്ഷ നൽകാൻ കഴിയാത്ത തരത്തിലാണ് അപേക്ഷാ ഫോം തയാറാക്കിയതെന്നാണ് ഹർജിക്കാരനു വേണ്ടി ഹാജരായ ആര്യാമ സുന്ദരം പറഞ്ഞത്. പത്ത് പേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കൃതികേഷ് വർമ്മയും പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപൻ, ബോർഡ് അംഗം പി എം തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട.ജസ്റ്റിസ് ആർ ഭാസ്‌കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മേൽശാന്തി നറുക്കെടുപ്പ്.

തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതൽ 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24ന് തുറക്കും.