- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിനാഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും; ആഘോഷങ്ങൾക്ക് ഒരുങ്ങി ഇരവിപേരൂർ: മതമൈത്രിയുടെ സന്ദേശവുമായി പിആർഡിഎസ് ആസ്ഥാനത്ത് എത്തുക സ്വാമിമാരും അച്ചന്മാരും അടക്കം നിരവധ പേർ
തിരുവല്ല: പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മദിനാഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും. ആഘോഷങ്ങളെ വരവേൽക്കാൻ ഇരവിപേരൂർ ഒരുങ്ങിക്കഴിഞ്ഞു. ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ജാതി മത വേർതിരിവുകളില്ലാതെ നിരവധി പ്രമുഖർ സഭാ ആസ്ഥാനത്ത് എത്തിച്ചേരും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സഭാ പ്രസിഡന്റ് വൈ. സദാശിവൻ രാവിലെ ഒമ്പതിന് കൊടിയേറ്റും.
രാത്രി എട്ടിന് എട്ടുകര സമ്മേളനം നടക്കും. 14-ന് രാവിലെ 10-ന് യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സിമ്പോസിയം. രാത്രി എട്ടിന് യുവജന സംഘം പ്രതിനിധി സമ്മേളനം തോമസ് ചാഴികാടൻ എംപി. ഉദ്ഘാടനം ചെയ്യും. 15-ന് മതസമ്മേളനം ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. പരുമല പള്ളി വികാരി കുര്യൻ ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തും.
16-ന് 10-ന് എംപ്ലോയീസ് ആൻഡ് പെൻഷനഴ്സ് ഫോറം സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് അഞ്ച് ആനകളുടെ അകമ്പടിയോടെ ഭക്തിഘോഷയാത്ര നെല്ലാട് ജങ്ഷനിൽനിന്നു ആരംഭിക്കും. രാത്രി എട്ടിന് പൊതുസമ്മേളനം കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് റിട്ട. ജഡ്ജി ഡോ. പി.എൻ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
17-ന് രാവിലെ 5.30-ന് ജന്മംതൊഴൽ പ്രാർത്ഥന, 11-ന് മതപ്രഭാഷണം ബി. ബേബി. ഉച്ചയ്ക്ക് രണ്ടിന് മഹിളാ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മഹിളാസമാജം പ്രസിഡന്റ് വി.എൻ. സരസമ്മ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് വിദ്യാർത്ഥി, യുവജന സമ്മേളനം ശശി തരൂർ എംപി. ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ജന്മദിനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി. മുഖ്യപ്രഭാഷണം നടത്തും.
18-ന് 10-ന് സംയുക്തയോഗം. 19-ന് അഞ്ചിന് കൊടിയിറക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറി പി. രാജാറാം, ട്രഷറർ സി.എൻ. തങ്കച്ചൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.