- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിദിന സന്യാസി ശിബിരം ചൊവ്വാഴ്ച മുതൽ എരുമേലിയിൽ; സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാർ പങ്കെടുക്കും
എരുമേലി: ത്രിദിന സന്യാസി ശിബിരത്തിന് എരുമേലിയിൽ ചൊവ്വാഴ്ച തുടക്കമാകും. സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാർ പങ്കെടുക്കുന്ന കൊരട്ടി ഡി.ടി.പി.സി. സെന്ററിൽ 11-ന് മാർഗദർശക് മണ്ഡലം സംസ്ഥാന അധ്യക്ഷൻ ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അധ്യക്ഷത വഹിക്കും. 'ധർമജാഗരണവും സന്യാസിമാരും' എന്ന വിഷയത്തിൽ സംബോധ് ഫൗണ്ടേഷൻ ആചാര്യൻ അധ്യാത്മാനന്ദ സരസ്വതിയും 'സന്യാസചര്യ' എന്ന വിഷയത്തിൽ നന്ദാത്മജാനന്ദയും ക്ലാസ് നയിക്കും. മൂന്ന് ദിവസമാണ് ശിബിരം നടക്കുന്നത്.
ബുധനാഴ്ച 12-ന് ലഹരിക്കെതിരേയുള്ള ബോധവത്കരണം. 4.30-ന് 'മാർഗദർശക മണ്ഡലത്തിൽനിന്ന് സമാജം പ്രതീക്ഷിക്കുന്നത്' എന്ന വിഷയത്തിൽ വി.എച്ച്.പി. അന്തർദേശീയ ജോ. സെക്രട്ടറി സ്ഥാണുമാലയൻ ക്ലാസ് നയിക്കും. വ്യാഴാഴ്ച ഒൻപതിന് 'മതപരിവർത്തനം, അന്ധവിശ്വാസ നിരോധനനിയമം' എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചർച്ച നടക്കും.