- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മദിന ആഘോഷങ്ങൾക്ക് കൊടിയേറി; വിശുദ്ധ സന്നിധാനങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തി വിശ്വാസികൾ
ഇരവിപേരൂർ: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിന ആഘോഷങ്ങൾക്ക് ഇരവിപേരൂരിൽ പിആർഡിഎസ് ആസ്ഥാനത്ത് തുടക്കമായി. ശ്രീകുമാർ നഗറിൽ സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റി. തുടർന്ന് അടിമ സ്മാരകസ്തംഭത്തിൽ പുഷ്പാർച്ചന നടത്തി. തിങ്കളാഴ്ച രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു ചടങ്ങുകൾ തുടങ്ങിയത്.
എട്ടുകര സമ്മേളനം സഭാപ്രസിഡന്റ് ഉദ്ഘാടനംചെയ്തു. സി.കെ. ജ്ഞാനശീലൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. പി.എൻ. വിജയകുമാർ, ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറി പി. രാജാറാം, ട്രഷറർ സി.എൻ. തങ്കച്ചൻ, ഹൈ കൗൺസിൽ അംഗങ്ങളായ എം.എസ്. വിജയൻ, ടി.എസ്. മനോജ്, അനീഷ് പാതിരി, പി.ജി. ദിലീപ് കുമാർ, ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്‌ക്കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
14-ന് രാവിലെ 10-ന് പി.ആർ.ഡി.എസ് യുവജനസംഘം 'ഇന്ത്യൻ ഭരണഘടനയിലെ സാമൂഹ്യനീതി വിവക്ഷകളും മേൽത്തട്ട് സംവരണവും' എന്ന വിഷയത്തിൽ സിമ്പോസിയം നടത്തും. 19-ന് ജന്മദിന ആഘോഷം സമാപിക്കും.