- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീനമാസപൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്കുചെയ്യണം
ശബരിമല: മീനമാസപൂജകൾക്കായി ശബരിമലക്ഷേത്രനട ചൊവ്വാഴ്ച വൈകിട്ട് തുറക്കും. അന്ന് മറ്റു പൂജകൾ ഇല്ല. ഭക്തർക്ക് പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല. 15-ന് പുലർച്ചെ അഞ്ചിന് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും നെയ്യഭിഷേകവും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ട്. പൂജകൾ പൂർത്തിയാക്കി 19-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും.
ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്കുചെയ്യണം. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ട്. നിലയ്ക്കൽ-പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ഉണ്ട്. തിരുവനന്തപുരം, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട, ചെങ്ങന്നൂർ യൂണിറ്റുകളിൽനിന്നും പമ്പയിലേക്കും സർവീസ് ഉണ്ടാകും. ഇതിന് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യൽ ബസുകൾ ഓടിക്കും.