- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമാര ഗുരുദേവന്റെ 84-മത് ദേഹവിയോഗ വാർഷിക ദിനാചരണം; തീർത്ഥാടന പദയാത്ര സമാപിച്ചു
ഇരവിപേരൂർ: പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ 84-മത് ദേഹവിയോഗ വാർഷിക ദിനാചരണം ശ്രീകുമാർ നഗറിൽ നടത്തി. വ്യാഴാഴ്ച രാവിലെ 6.30-ന് വിശുദ്ധ സന്നിധാനങ്ങളിൽ പരിപാടികൾ തുടങ്ങി. 14 ദിവസത്തെ ഉപവാസ പ്രാർത്ഥനകൾക്കുശേഷം പദയാത്രികരായി എത്തിയ വിശ്വാസികളെ സഭാ നേതൃത്വം സ്വീകരിച്ചു.
ഉപവാസ ധ്യാനയോഗത്തിൽ സഭാ പ്രസിഡന്റ് വൈ. സദാശിവൻ, ഗുരുകുല ശ്രേഷ്ഠൻ ഇ.ടി. രാമൻ, വൈസ് പ്രസിഡന്റ് ഡോ.പി.എൻ. വിജയകുമാർ, ഗുരുകുല ഉപശ്രേഷ്ഠന്മാരായ എം. ഭാസ്‌കരൻ, കെ.സി. വിജയൻ, ഗുരുകുല ഉപദേഷ്ടാക്കൾ, മേഖലാ ഉപദേഷ്ടാക്കൾ തുടങ്ങിയവർ ആത്മീയപ്രഭാഷണം നടത്തി. ഗുരുദേവന്റെ ഭൗതിക ശരീരം വേർപാടാവുന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് വെള്ളിയാഴ്ച പുലർച്ചെ 5.30-ന് ഗുരുദേവൻ അന്ത്യവിശ്രമം നടത്തുന്ന വിശുദ്ധ കുടിലിൽ പ്രത്യേക പ്രാർത്ഥന നടത്തും.
Next Story