- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനായക ചതുർഥി ഉത്സവത്തിന് മള്ളിയൂരിൽ ഇന്ന് കൊടിയേറും; 20ന് വിനായക ചതുർത്ഥി: 21ന് ആറാട്ട്
മള്ളിയൂർ: വൈഷ്ണവ ഗണേശചൈതന്യം കുടികൊള്ളുന്ന മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവത്തിന് 14-ന് കൊടിയേറും. 20-നാണ് വിനായക ചതുർഥി ഉത്സവം. 21-ന് ആറാട്ട്.
തിങ്കളാഴ്ച രാവിലെ ഒൻപതിന് കളഭാഭിഷേകം. ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, 10.30-ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, വൈകീട്ട് ഏഴിന് ഗണേശമണ്ഡപത്തിൽ ശിവമണി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർ ഒന്നിക്കുന്ന സംഗീത സമന്വയം.
15 മുതൽ രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളത്ത്, 12.30-ന് ഉത്സവബലി ദർശനം, 9.30-ന് വിളക്കെഴുന്നള്ളിപ്പ്. ചൊവ്വാഴ്ച വൈകീട്ട് ആറിന് പിന്നണി ഗായകൻ സുദീപിന്റെ സംഗീതസദസ്സ്, എട്ടിന് ചെറുതാഴം ചന്ദ്രൻ, കലാനിലയം ഉദയൻ നമ്പൂതിരി എന്നിവരുടെ ഇരട്ടത്തായമ്പക.
16-ന് ഭരത് സുന്ദറിന്റെ സംഗീതസദസ്സ്, 17-ന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ കർണശപഥം കഥകളി, 18-ന് വൈകീട്ട് ഏഴിന് എം.ജി. ശ്രീകുമാറിന്റെ സംഗീതസന്ധ്യ.
19-ന് രാവിലെ എട്ടിന് ശ്രീബലി, പരക്കാട് തങ്കപ്പൻ മാരാർ, ചെർപ്പുളശേരി ശിവൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം, വൈകീട്ട് ഏഴിന് ചെറിയ വിളക്ക്, പോരൂർ ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ, ചെർപ്പുളശ്ശേരി ജയൻ എന്നിവരുടെ പ്രമാണത്തിൽ പഞ്ചാരിമേളം.
വിനായക ചതുർഥിദിനമായ 20-ന് പുലർച്ചെ 5.30-ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ 10,008 നാളികേരത്തിന്റെ മഹാഗണപതി ഹോമം, 11-ന് മഹാഗണപതിഹോമം ദർശനം, 12-ന് ഗജപൂജ, ആനയൂട്ട്, ശ്രീബലി.
പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. വൈകീട്ട് മൂന്നിന് സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ് പ്രകാശ് ഉള്ളേരിയും സംഘവും അവതരിപ്പിക്കുന്ന ഹാർമോണിയം സംഗീതക്കച്ചേരി, 5.30-ന് കാഴ്ചശ്രീബലി, വലിയ വിളക്ക്, മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം, 10-ന് പള്ളിവേട്ട എഴുന്നള്ളത്ത്.
ആറാട്ട് ദിനമായ 21-ന് വൈകീട്ട് നാലിന് നാമസങ്കീർത്തനം, കൊടിയിറക്ക്, ആറാട്ട്, 5.30-ന് മള്ളിയൂർ മനയിൽ ഇറക്കിപ്പൂജ, തുടർന്ന് ആറാട്ട് എതിരേൽപ്, 7.30-ന് ആറാട്ടുസദ്യ.