ശബരിമല: ചിങ്ങമാസപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട തിങ്കളാഴ്ച അടയ്ക്കും. ഞായറാഴ്ച തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ഇരുപത്തഞ്ച് കലശാഭിഷേകം നടന്നു. മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി സഹകാർമികനായിരുന്നു.

തിങ്കളാഴ്ച രാത്രി 10-ന്  ഹരിവരാസനം പാടി നടയടയ്ക്കും. ഇനി ഓണപ്പൂജകൾക്കായി 27-ന് നട തുറക്കും.