- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കം; ഉത്രാടം മുതൽ ചതയംവരെ സന്നിധാനത്ത് ഭക്തർക്കായി ഓണസദ്യ
ശബരിമല: ഓണപ്പൂജകൾക്കായി ശബരിമലക്ഷേത്ര നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. മറ്റ് പൂജകളൊന്നും ഇല്ല.
ഉത്രാടംമുതൽ ചതയംവരെ സന്നിധാനത്ത് ഭക്തർക്കായി ഓണസദ്യ നടക്കും. ഭക്തർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് ഉണ്ട്. ചെങ്ങന്നൂർ, പത്തനംതിട്ട, കോട്ടയം ഡിപ്പോകളിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക സർവീസും, നിലയ്ക്കൽ-പമ്പ റൂട്ടിൽ ചെയിൻ സർവീസും ഉണ്ടാകും. 31-ന് രാത്രി 10-ന് നട അടയ്ക്കും.
Next Story