- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമിയുടെ ജന്മദിനാഘോഷം സെപ്റ്റംബർ മൂന്നുമുതൽ; അഞ്ചിന് നടക്കുന്ന ജയന്തി സമ്മേളനം ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും
കൊല്ലം: സർവ്വവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 170-ാം ജയന്തിയാഘോഷം പന്മന ആശ്രമത്തിൽ സെപ്റ്റംബർ 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. മൂന്നിന് രാവിലെ 10.30-ന് സെമിനാർ 'മാധ്യമ കേരളം' മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രൊഫ. സി.ശശിധരക്കുറുപ്പ് മോഡറേറ്ററായിരിക്കും.
നാലിന് രാവിലെ ഏഴുമുതൽ ഏകാഹ നാരായണീയ യജ്ഞം. വൈകീട്ട് 4.30-ന് മഹാഗുരുബോധനം. കുരുമ്പൊലീൽ ശ്രീകുമാർ പ്രഭാഷണം നടത്തും. അഞ്ചിന് രാവിലെ 10.30-ന് ജയന്തി സമ്മേളനം ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. സുജിത് വിജയൻപിള്ള എംഎൽഎ.യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗ്രാമസൗഹൃദശാല ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എംപി. നിർവഹിക്കും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ജയന്തിസന്ദേശം നൽകും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
2.30-ന് 'ഭഗവദ്ഗീത-കാലികപ്രാധാന്യമുള്ള ഒറ്റമൂലി' എന്നവിഷയത്തിൽ എയർവൈസ് മാർഷൽ പി.കെ.ശ്രീകുമാർ പ്രഭാഷണം നടത്തും.