- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും; ഇന്ന് നടക്കുന്ന മൂന്നിന്മേൽ കുർബ്ബാനയ്ക്ക് തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികനാകും
മണർകാട്: ആഗോള മരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന് വെള്ളിയാഴ്ച കൊടിയേറും. എട്ടുദിവസങ്ങളിലായി നടക്കുന്ന നോമ്പാചരണത്തിലും പെരുന്നാളിലും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും കാർമികരാകും.
പെരുന്നാളിന് തുടക്കംകുറിച്ച് വലിയ പള്ളിയിൽ വെള്ളിയാഴ്ച രാവിലെ നടക്കുന്ന മൂന്നിന്മേൽ കുർബ്ബാനയ്ക്ക് യാക്കോബായ സഭ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത പ്രധാന കാർമികനാകും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മണർകാട് കവലയിൽനിന്ന് കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകീട്ട് നാലരയ്ക്ക് മെത്രാപ്പൊലീത്തമാരുടെയും വൈദികരുടെയും കാർമികത്വത്തിൽ കൊടിമരം ഉയർത്തും. കുരിശുപള്ളികളിലേയ്ക്കുള്ള റാസ ആറാം തീയതിയും, കന്യകമറിയത്തിന്റെ തിരുസ്വരൂപദർശനത്തിനുള്ള നടതുറക്കൽ ഏഴാം തീയതിയുമാണ്. എട്ടിനാണ് പ്രധാന പെരുന്നാൾ.