- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകീകൃത കുർബാന; എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി ചർച്ച നടത്തിയത് 16 തവണ: മെത്രാന്മാരുടെ സമിതിക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് സഭ
കൊച്ചി: ഏകീകൃത കുർബാന രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കപ്പെടണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി സിറോ മലബാർ സഭ. ഏകീകൃത കുർബാനയർപ്പണം എങ്ങനെ നടപ്പിൽ വരുത്തണം എന്നത് മാത്രമായിരുന്നു കഴിഞ്ഞയിടെ മെത്രാൻ സമിതി നടത്തിയ ചർച്ചയുടെ വിഷയമെന്നും സഭ വ്യക്തമാക്കി. സിനഡ് സമിതിയുടെ ചർച്ചയുടെ തീരുമാനങ്ങളെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം.
പ്രശ്‌നപരിഹാരത്തിനായി സഭാ സിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നു. ആർച്ച് ബിഷപ്പ് സിറിൽ വാസിൽ മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ എല്ലാ കാര്യങ്ങളും പൊന്തിഫിക്കൽ ഡെലിഗേറ്റുവഴി മാർപാപ്പയുടെ തീരുമാനത്തിനു വിധേയമായിരിക്കുമെന്ന് ചർച്ചകളുടെ പ്രാരംഭമായി അറിയിച്ചിരുന്നതാണ്.
ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മെത്രാന്മാരുടെ സമിതിക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കില്ല. മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ ഒൻപതംഗ മെത്രാന്മാരടങ്ങിയ സമിതി ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി 16 തവണ ചർച്ചകൾ നടത്തി. അന്തിമ തീരുമാനം ഇനിയും രൂപപ്പെട്ടിട്ടില്ല-സഭ വ്യക്തമാക്കി.