- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കം; 22 വരെ പൂജകൾ
ശബരിമല: കന്നിമാസപൂജകൾക്കായി ശബരിമലക്ഷേത്രനട ഞായറാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ദേവസ്വം ബോർഡിന്റെ കലണ്ടറും പഞ്ചാംഗവുംപ്രകാരം ചിങ്ങമാസം 32 ദിവസം ഉണ്ട്. ഇതിനാലാണ് നട ഞായറാഴ്ച തുറക്കുന്നത്. 22 വരെ പൂജകൾ ഉണ്ട്.
പ്രത്യേക പൂജകളായ ഉദയാസ്തമയപൂജ, ഇരുപത്തിയഞ്ച് കലശാഭിഷേകം കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ട്. ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ടാകും.
Next Story