ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി രണ്ട് സ്വർണ കിരീടങ്ങൾ ലഭിച്ചു. രണ്ടും കൂടി 45 പവനിലേറെ തൂക്കം വരും. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ട് കിരീടങ്ങളും ഗുരുവായൂർ ക്ഷേത്രത്തിലെത്തി സമർപ്പിച്ചത്.

പ്രഭാവലയവും ചുവപ്പ് കല്ല് പതിച്ചതുമായി 26 പവന്റെ കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിച്ച 19 പവന്റെ കിരീടം ശാസ്താവിനും ചാർത്തി. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി കിരീടങ്ങൾ ഏറ്റു വാങ്ങി.