- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാവും; യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത
പുളിക്കീഴ്: പ്രാർത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാവും ആണെന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഗ്രിഗോറിയൻ പ്രഭാഷണപരമ്പര ഉദ്ഘാടനംചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് അഖില മലങ്കര പ്രാർത്ഥനാ ധ്യാനയോഗം അടൂർ കടമ്പനാട് ഭദ്രാസനം അധ്യക്ഷൻ സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത ഉദ്ഘാടനംചെയ്തു. പരിസ്ഥിതി സെമിനാർ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പൊലീത്ത അധ്യക്ഷതവഹിച്ചു. രാജീവ് ആക്ലമൺ പ്രഭാഷണം നടത്തി.
ഡോ. മാത്യു ഡാനിയേൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.കെ. ഗീവർഗീസ്, പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ്, പരുമല സെമിനാരി മാനേജർ ഫാ. കെ.വി. പോൾ റമ്പാൻ, വൈസ് പ്രസിഡന്റ് ഫാ.ബിജു മാത്യു പ്രക്കാനം, ജനറൽസെക്രട്ടറി ഫാ. മത്തായി കുന്നിൽ, തോമസ് മുട്ടുവേലിൽ കോർ എപ്പിസ്‌കോപ്പ, ഫാ. രാജൻ വർഗീസ്, സെക്രട്ടറി ഐസക് തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ. സഖറിയാസ് മാർ അപ്രേം ധ്യാനം നയിച്ചു. വൈദികരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ഉണ്ടായിരുന്നു.
പരുമലയിൽ ഇന്ന്
യയ ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന 7.30
അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം: ഉദ്ഘാടനം പത്മഭൂഷൺ ടെസി തോമസ് 10.30
പിതൃസ്മൃതി പ്രഭാഷണം: പ്രൊഫ. ഇ.ജോൺ മാത്യു കൂടാരത്തിൽ 2.00
ഗ്രിഗോറിയൻ പ്രഭാഷണം: ഡോണി തോമസ് വർഗീസ് (ജില്ലാ ജഡ്ജി) 4.00
കൺവെൻഷൻ പ്രസംഗം: ഫാ. നൈനാൻ കെ.ജോർജ് 7.00