- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
91-ാമത് ശിവഗിരി തീർത്ഥാടനം ഇന്ന് സമാപിക്കും;
ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനം ഇന്ന് സമാപിക്കും. മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാദിനം പ്രമാണിച്ച് രാവിലെ എട്ടിന് വിശേഷാൽ സമരാധനയും പുഷ്പകലശാഭിഷേകവും നടക്കും. പത്തിന് സംഘടനാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ എംപി. അധ്യക്ഷനാകും.
രണ്ടിന് സാഹിത്യ സമ്മേളനം സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. പ്രഭാവർമ അധ്യക്ഷനാകും. വൈകീട്ട് അഞ്ചിന് തീർത്ഥാടന സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എംപി. അധ്യക്ഷനാകും. കെ.സി.വേണുഗോപാൽ എംപി. മുഖ്യാതിഥിയാകും. കെ.കെ.ശൈലജ എംഎൽഎ. മുഖ്യപ്രഭാഷണം നടത്തും. രാത്രി 10-ന് ഗാനമേള, 12.30-ന് നാടൻപാട്ട്, രണ്ടിന് നാടകം- ഊഴം.
Next Story