- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ് സഭയിലെ വൈദികർ രാഷ്ട്രീയ പ്രചാരകരാകരുത്;കാതോലിക്ക ബാവ
കോട്ടയം: ഓർത്തഡോക്‌സ് സഭയിലെ വൈദികർ രാഷ്ട്രീയ പ്രചാരകരാകരുത്. അങ്ങനെയുള്ളവർ സഭാശുശ്രൂഷകളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്നും സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. വൈദികർ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവൃത്തിയാണെന്നും വെദികർക്കുള്ള പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു.
വൈദികർക്ക് രാഷ്ട്രീയ വീക്ഷണം ഉണ്ടാകുന്നതിൽ തെറ്റില്ലെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കരുത്. മറിച്ചായാൽ വിശ്വാസികൾക്കിടയിൽ അത് ഭിന്നത ഉണ്ടാക്കുമെന്നും അത്തരം സംഭവങ്ങളിൽ ദാക്ഷിണ്യം ഇല്ലാത്ത നടപടികൾ ഉണ്ടാകുമെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. അച്ചടക്ക നടപടി എടുക്കുമ്പോൾ നീരസപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
സഭാ തലത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ മാത്രമേ കോടതിയിലേക്കു പോകാവൂ. ഹൃദയവേദനയോടെയാണ് കൽപന പുറത്തിറക്കുന്നത്. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടിവരുന്ന പരാതികൾ അത്യധികം ദുഃഖിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.