ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി സഹസ്ര കലശച്ചടങ്ങുകൾ തുടങ്ങി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് ആചാര്യവരണം നടന്നു. എട്ട് ദിവസത്തെ കലശച്ചടങ്ങുകളിൽ ശുദ്ധികർമ്മങ്ങൾ, ഹോമങ്ങൾ, കലശാഭിഷേകം എന്നിവ നടക്കും. ഈ ദിനങ്ങളിൽ ദർശന സംവിധാനത്തിലും മാറ്റമുണ്ടാകും. വടക്കേനടയിലെ വാതിലിലൂടെയാണ് ഭക്തർക്ക് പ്രവേശനം. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഉത്സവകാലത്ത് സ്പെഷ്യൽ ദർശനമുണ്ടാവില്ല.