മോസ്‌കോ- റഷ്യ: മലങ്കര സഭയുടെ തലവൻ പരിശുദ്ധ മാർത്തോമാ മാത്യൂസ് ത്രിതീയൻ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ "ഗ്ലോറി ആൻഡ് ഹോണർ" (I degree) നൽകി ആദരിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയും റഷ്യൻ ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ബന്ധത്തിന്റെ ശാക്തീകരണ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചാണ് റഷ്യൻ സഭയുടെ തലവൻ പരിശുദ്ധ കീറിൽ പാത്രിയർക്കീസ് ഈ ബഹുമതി കാതോലിക്കായ്ക്ക് സമ്മാനിച്ചത്.

ഓർഡർ ഓഫ് 'ഗ്ലോറി ആൻഡ് ഹോണർ' 2004-ൽ സ്ഥാപിതമായതാണ്. രാഷ്ട്രത്തലവന്മാർക്കും ശ്രദ്ധേയരായ വ്യക്തികൾക്കും അവരുടെ പ്രവർത്തനങ്ങൾ മാനിച്ച് റഷ്യൻ സഭ നൽകുന്ന ഫസ്റ്റ് ഡിഗ്രി ബഹുമതിയാണ്. ഈ അവാർഡിന്റെ ചിഹ്നം ഒരു നിഷ്പക്ഷ മതപരമായ രൂപം നിലനിർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ബാഡ്ജിൽ ഒലിവ്, ലോറൽ ശാഖകളുടെ പ്രാതിനിധ്യം ഉണ്ട്, അതേസമയം ഒലിവ് ശാഖ പിടിച്ചിരിക്കുന്ന പ്രാവിനെ പ്രദർശിപ്പിക്കുന്നു.