- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂർ വൈശാഖോത്സവത്തിന് ചൊവ്വാഴച് തുടക്കമാകും
കൊട്ടിയൂർ: ചരിത്ര പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. നെയ്യാട്ടവും വാൾ വരവുമാണ് ഇന്നത്തെ പ്രധാന ചടങ്ങ്. കൊട്ടിയൂർ പെരുമാളിന് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി നെയ്യമൃത് സംഘങ്ങൾ കൊട്ടിയൂരിലേക്ക് യാത്രയാരംഭിച്ചു. ചൊവ്വാഴ്ച രാത്രി സ്വയംഭൂവിൽ നെയ്യഭിഷേകം നടക്കും. നെയ്യാട്ടം പുലർച്ചെവരെ നീളും.
ഇന്ന് വൈകിട്ടോടെ വയനാട്ടിലെ മുതിരേരിക്കാവിൽനിന്നുള്ള വാൾ ഇക്കരെ കൊട്ടിയൂരിലെത്തിക്കും. രാത്രിയോടെ സ്ഥാനികർ അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ച് മൺതാലങ്ങളിൽ ചോതിവിളക്ക് തെളിക്കും.
ആദ്യം പടിഞ്ഞീറ്റ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പുണ്യാഹം നടത്തും. മണിത്തറയിൽ പ്രവേശിച്ച് ബ്രാഹ്‌മണർ അഷ്ടബന്ധം നീക്കി രാശിവിളിച്ച ശേഷമാണ് നെയ്യാട്ടം നടത്തുക. വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക. തുടർന്ന് വിവിധ മഠങ്ങളിൽനിന്നുള്ളവരുടെ നെയ്യ് അഭിഷേകം ചെയ്യും.
ബുധനാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽനിന്ന് ഭണ്ഡാരം എഴുന്നള്ളിക്കും. ഭണ്ഡാരങ്ങൾ അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ സ്ത്രീകൾക്കും പ്രവേശിക്കാം.