- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറഫാ സംഗമം കഴിഞ്ഞു, നാളെ കല്ലേറ് കർമം
ജിദ്ദ: അറഫാ സംഗമം കഴിഞ്ഞതോടെ ഹജ്ജ് തീർത്ഥാടകർ അടുത്ത കർമങ്ങൾക്കായി മുസ്ദലിഫയിലേക്ക് നീങ്ങി. മിനായിലെ ജംറകളിൽ നാളെ കല്ലേറ് കർമം ആരംഭിക്കും. ഇന്നത്തെ പകൽ മുഴുവൻ ഹജ്ജ് തീർത്ഥാടകർ അറഫയിൽ സംഗമിച്ചു.
ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നെത്തിയ 20 ലക്ഷത്തോളം വരുന്ന തീർത്ഥാടകർ ആരാധനകളിൽ മുഴുകി. കനത്ത ചൂടിനെ വകവെയ്ക്കാതെ ഹാജിമാരിൽ പലരും ചരിത്രപ്രസിദ്ധമായ ജബല് റഹ്‌മാ മല കയറി. നമീറാ പള്ളിയിൽ നടന്ന നമസ്‌കാരത്തിനും ഖുതുബയ്ക്കും ശൈഖ് മാഹിർ അൽ മുഐഖിലി നേതൃത്വം നല്കി.
നാളെ രാവിലെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ ജംറകളിൽ കല്ലേറ് കർമം ആരംഭിക്കും. 3 ജംറകളിൽ പ്രധാനപ്പെട്ട ജംറത്തുൽ അഖബയിലാണ് നാളെ കല്ലെറിയുക. കല്ലേറ് കർമത്തിന് പുറമെ, മുടിയെടുക്കുക, ബലി നൽകുക, വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്യുക തുടങ്ങിയവ നാളെ നിർവഹിക്കും.
Next Story