കോട്ടയം: പ്രത്യക്ഷ രക്ഷാ ദൈവ സഭ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ദേഹവിയോഹ വേർപാടിന്റെ 85 -മത് വാർഷിക ഉപവാസത്തോടനുബന്ധിച്ച് കല്ലാർ, ആദിയർപുരം, കാപ്പിപ്പതാൽ, കഞ്ഞികുഴി, മേഖലകളുടെ സംയുക്താഭിമുഖ്യത്തിൽ തീർത്ഥാടന പദയാത്രയ്ക്ക് തുടക്കമായി.

ഇടുക്കി ജില്ലയിലെ കല്ലാർ, ആചാര്യഭവനത്തിൽ നിന്നാണ് പദയാത്ര തുടങ്ങിയത്. ഗുരുദേവ തിരുശരീരം കുടികൊള്ളുന്ന തിരുവല്ല ഇരവിപേരൂർ, ശ്രീകുമാര ഗുരുദേവ മണ്ഡപ സന്നിധിയിൽ സമാപിക്കുന്ന നാലു നാളുകളുടെ സഹന യാത്രയാണ് പദയാത്ര.

ചൊവ്വാഴ്ച രാവിലെ ആചാര്യഭവനത്തിൽ അദ്ധ്യാത്മിക ഗുരുക്കന്മാരുടെ അനുവാദ പ്രാർത്ഥനയോടെ സഭയുടെ രണ്ടാം നിരയായ യുവജനസംഘത്തിന്റെ അധ്യക്ഷൻ പദയാത്ര ഉദ്ഘാടനം ചെയ്തു.