- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാൻ വ്രതാരംഭം
റിയാദ് : സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാൻ വ്രതം ആരംഭിക്കും. യു.എ.ഇ, ഖത്തർ, സൗദി, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച വ്രതം ആരംഭിക്കുന്നത്. സൗദിയിൽ മാസപ്പിറവി കണ്ടതായി സുപ്രീം കൗൺസിൽ അറിയിച്ചിരുന്നു.
ശഅബാൻ 30 പൂർത്തിയാക്കി ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിന് കീഴിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കിയിരുന്നു. റംസാൻ വ്രതാരംഭത്തിവ് മുന്നോടിയായി ഗൾഫ് രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഗൾഫ് രാജ്യങ്ങളിലെ ഭരണകർത്താക്കൾ വിശ്വാസികൾക്ക് റംസാൻ ആശംസകൾ നേർന്നു.
Next Story