- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിൽ; 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത് പൂങ്കുന്നം പുഷ്പഗിരി അഗ്രഹഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിൽ; 100 ടൺ ഭാരമുള്ള പ്രതിമയെത്തിയത് ആന്ധ്രാപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിൽ നിന്നും
തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ ഇനി തൃശൂരിൽ.നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭക്തഹനുമാന്റെ കൂറ്റൻ പ്രതിമ പൂങ്കുന്നം പുഷ്പഗിരിയിലെത്തി.പൂങ്കുന്നം പുഷ്പഗിരി അഗ്രഹഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് പ്രതിമ സ്ഥാപിക്കുന്നത്.35 അടി ഉയരമുള്ള പ്രതിമ 20 അടി ഉയരത്തിലുള്ള പീഠത്തിൽ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടി ആകും.വലതുകൈയാൽ ഭക്തരെ അനുഗ്രഹിക്കുന്ന വിധത്തിലാണ് രൂപഘടന.
പ്രതിമയിൽ പ്രതിഫലിക്കുന്നവിധം രാമായണത്തിലെ പ്രസക്തഭാഗങ്ങളുടെ ലേസർഷോയും ഒരുക്കുന്നുണ്ട്.ഇതുകൂടി തയ്യാറാക്കിയശേഷം ഏപ്രിൽ അവസാന ആഴ്ചയിലാകും സമർപ്പണം. ദേശീയനേതാക്കളെ കൊണ്ടുവരാനാണ് ശ്രമം.55 അടി ഉയരത്തിൽ ക്ഷേത്രത്തിനഭിമുഖമായി സ്ഥാപിക്കുന്ന പ്രതിമയുെട ശില്പി വി. സുബ്രഹ്മണ്യൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. 40-ലധികം ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം.ഞായറാഴ്ച രാവിലെയാണ് ആന്ധ്രാപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിൽനിന്ന് ഏകദേശം 100 ടൺ ഭാരമുള്ള കരിങ്കൽ പ്രതിമയുമായി 22 ചക്രമുള്ള ലോറി യാത്രയാരംഭിച്ചത്.
750 കിലോമീറ്ററോളം സഞ്ചരിച്ച് ചൊവ്വാഴ്ച രാവിലെ ഏഴോടെ മണ്ണുത്തിയിലെത്തി.ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പൂങ്കുന്നത്തെത്തിയ പ്രതിമയെ സ്വീകരിക്കാൻ സീതാരാമ ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും ഭക്തർ കാത്തുനിന്നു. പഞ്ചവാദ്യത്തോടൊപ്പം പുഷ്പവൃഷ്ടിയേകിയാണ് പ്രതിമയെ അവർ സ്വീകരിച്ചത്.ന് ഒല്ലൂക്കര ഒല്ലൂതൃക്കോവ് ചെറുകുളങ്ങര ക്ഷേത്രത്തിനു മുന്നിലായിരുന്നു ആദ്യ സ്വീകരണം.കളക്ടർ വി.ആർ. കൃഷ്ണതേജ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാപർച്ചനയും നടത്തി.സീതാരാമസ്വാമി ക്ഷേത്രഭാരവാഹികളായ ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ തുടങ്ങിയവരും പൂക്കളർപ്പിച്ചു.
വാഹനത്തിൽത്തന്നെ സൂക്ഷിച്ച പ്രതിമ വൈകീട്ടോടെ ക്രെയിനുപയോഗിച്ച് 20 അടി ഉയരമുള്ള പീഠത്തിലേക്ക് മാറ്റുന്ന ജോലികളാരംഭിച്ചു. ബുധനാഴ്ച പുലർച്ചയോടെ പ്രതിമ സ്ഥാപിക്കൽ പൂർണമാകുമെന്നാണ് പ്രതീക്ഷ.സ്വാമി നന്ദാത്മജാനന്ദ, ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. രാമകൃഷ്ണൻ, ടി.എസ്. അനന്തരാമൻ, ടി.എ. ബാലരാമൻ, ഡി. മൂർത്തി, കൗൺസിലർമാരായ വി. ആതിര, എ.കെ. സുരേഷ്, എൻ.വി. രാധിക, പൂർണിമാ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിമയെ സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ