- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്ധ്യാത്മിക നവോത്ഥാനത്തിന് ശ്രീരാമഭക്തമണ്ഡലി
പാലക്കാട്: കേരളത്തെ മറ്റൊരു ആദ്ധ്യാത്മിക നവോത്ഥാനത്തിന് സജ്ജമാക്കാൻ കേരളത്തിലുടനീളമുള്ള ശ്രീരാമഭക്തന്മാരുടെ കൂട്ടായ്മയായ ശ്രീരാമഭക്തമണ്ഡലി. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ രാംലല്ലയിൽ നിന്നും പകർന്ന ദീപം പാലക്കാട് എത്തുന്നു. രാമായണ മാസത്തിന് ആരംഭമാകുന്ന കർക്കിടകം ഒന്നാം തീയതി കൂടിയായ ജൂലൈ 16നാണ് ദീപം കർക്കടകം ഒന്നിന്, പാലക്കാട് കോട്ട ഹനുമാൻ ക്ഷേത്രത്തിലെത്തുന്നത്.
അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ രാംലല്ലയിൽ നിന്നും പകർന്ന ദീപം പാലക്കാട് എത്തുന്നു. തുടർന്ന് പാലക്കാട് ജില്ലയിലുടനീളമുള്ള ക്ഷേത്രങ്ങളിലും, സാംസ്‌കാരിക കേന്ദ്രങ്ങളിലും ശ്രീരാമദീപം എത്തിക്കുന്നു. തുടർന്ന്, അവിടെ നിന്നും ഭക്തരും വിശ്വാസികളും അവരവരുടെ വീടുകളിലേക്ക് ദീപം പകർന്ന് കൊണ്ട് പോയി 41 ദിവസം കെടാവിളക്കായി ഉപാസന ചെയ്യുന്നു. ചിദാനന്ദപുരി സ്വാമികൾ നിർദ്ദേശിച്ച പ്രകാരമുള്ള ഈ ലഘു ഉപാസന പദ്ധതി, ജില്ല മുഴുവനും ഒരൊറ്റ സമയത്ത്, കാലത്ത് 6.30 മുതൽ 7.00 മണി വരെ 41 ദിവസവും കെടാവിളക്കിനു മുന്നിലിരുന്ന് നടത്തുന്നു. അഞ്ച് വർഷത്തെ കർമ്മപദ്ധതിയാണ് ശ്രീരാമഭക്തമണ്ഡലി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
ശ്രീരാമദീപം പകർന്ന് കൊണ്ട് വീടുകളിലേക്ക് ചെല്ലുമ്പോൾ, എല്ലാവരും ഒരു പ്രതിജ്ഞയെടുക്കേണ്ടതാണ്. ആ പ്രതിജ്ഞ ഇങ്ങനെ
ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്ത അധർമ്മങ്ങളെല്ലാം ഈ അഗ്നിയിൽ ദഹിപ്പിക്കുന്നു, ഇന്നുമുതൽ ഞാൻ ധർമ്മം മാത്രമേ പ്രവർത്തിക്കുകയുള്ളൂ, സത്യം മാത്രമേ പറയുകയുള്ളൂ. ഇതുവരെ എന്നിലുണ്ടായിരുന്ന എല്ലാ ദുഃശീലങ്ങളും, ഞാൻ ഈ അഗ്നിയിൽ ദഹിപ്പിക്കുന്നു. ഇന്നു മുതൽ ഞാൻ മദ്യപിക്കുകയോ, പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ, പുകവലിക്കുകയോ, ലഹരി ഉപയോഗിക്കുകയോ ചെയ്യില്ല. ഇന്നുമുതൽ, ഞാൻ എനിക്കും, എന്റെ കുടുംബത്തിലും, എന്റെ സമാജത്തിലും മാതൃകാപരമായി ജീവിക്കും. ഇന്നുമുതൽ ഞാൻ, വ്യക്തികളുടെ നന്മയ്ക്കും, സമൂഹത്തിന്റെ നന്മയ്ക്കും, രാഷ്ട്രത്തിന്റെ നന്മക്ക്കും വേണ്ടി പ്രാർത്ഥിക്കും
എല്ലാ വർഷവും ശ്രീരാമദീപ പ്രയാണവും - സംക്രമവും കൂടാതെ മറ്റ് കാര്യക്രമങ്ങളും ശ്രീരാമഭക്തമണ്ഡലി സംഘടിപ്പിക്കും. അടുത്ത വർഷം മുതിർന്നവർക്ക് സൗന്ദര്യലഹരിയും, യുവതീ / യുവാകൾക്ക് ഹനുമാൻ ചാലീസയും പഠിപ്പിച്ച് അയോദ്ധ്യയിൽ ഭജനമിരിക്ക എന്ന സമ്പ്രദായത്തെ സൃഷ്ട്ടിക്കുന്നു. ഇത് ഭാരതത്തിൽ, അയോദ്ധ്യയിൽ ആദ്യമായി നടത്തുന്നതാണ്. മൂന്നിാം വർഷം ജ്ഞാനയഞ്ജങ്ങൾ സംഘടിപ്പിക്കുന്നു. വാത്മീകി രാമയണത്തിലേയും, അദ്ധ്യാത്മ രാമായണത്തിലേയും തത്ത്വങ്ങളെ, സപ്താഹങ്ങളിലൂടെയും, നവാഹങ്ങളിലൂടെയും പ്രചരിപ്പിക്കുന്നു.
4 ആമത്തെ വർഷം സിമ്പോസിസ്സും, ചർച്ചകളും നടത്തി ശ്രീരാമ ധർമ്മത്തെയും, സംസ്‌കാരത്തേയും പ്രചരിപ്പിച്ചു കൊണ്ട്, അഞ്ചാമത്തെ വർഷം സംസ്ഥാനത്തുടനീളം രാമോത്സവമായി ആചരിക്കുന്നു. ഇതിനായി രാമായണ മാസമെന്നറിയപ്പെടുന്ന കർക്കടക മാസമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ശാന്തിയുടെയും, സമാധാനത്തിന്റെയും, ജ്ഞാനത്തിന്റെയും, ഐക്യതയുടെയും, കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളേയും ശ്രീരാമനിലൂടെ അറിയിക്കുന്ന ഈ മഹത് യഞ്ജത്തിൽ എല്ലാ ഭക്തരും വിശ്വാസികളും പങ്കെടുത്ത്, സഹായ സഹകരണങ്ങൾ നൽകി വിജയിപ്പിക്കേണമെന്ന് ശ്രീരാമഭക്തമണ്ഡലി അഭ്യർത്ഥിച്ചു.
പാലക്കാട് ഓലശ്ശേരി ആർഷ തീർത്ഥം, ദയാനന്ദാശ്രമം മഠാധിപതി ശ്രീമദ് കൃഷ്ണാത്മാനന്ദ സരസ്വതി മഹാരാജ് ചെയർമാനായും, പാലക്കാടിലെ മറ്റ് ആശ്രമങ്ങളിലെ മഠാധിപതികളും, ആദ്ധ്യാത്മിക ആചാര്യന്മാരും, ശ്രീരാമഭക്തന്മാരും കൂടി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് കേരളത്തിലുടനീളമുള്ള ശ്രീരാമഭക്തന്മാരുടെ കൂട്ടായ്മയായ ശ്രീരാമഭക്തമണ്ഡലി. കേരളത്തിലെ എല്ലാ ഭക്തരേയും വിശ്വാസികളേയും ശ്രീരാമ ധർമ്മത്തിലൂടെ ശ്രീരാമ സംസ്‌കാരത്തിലൂടെ സമന്വയിപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.
വിശദ വിവരത്തിന് ചീഫ് കോ ഓർഡിനേറ്ററായ ബ്രഹ്‌മചാരി ശ്രീമാനുണ്ണിയെ 9539105077 എന്ന നമ്പറിൽ ബന്ധപ്പെടാം.