- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനനവാസനെ ഹരിവരാസനം പാടി ഉറക്കാൻ ഗാനഗന്ധർവ്വൻ സന്നിധാനത്ത്; ഇരുമുടികെട്ടുമായി മലചവിട്ടി ശബരിമലയിലെ ദർശന പുണ്യവുമായി യേശുദാസിന്റെ മടക്കം
ശബരിമല: കാനനവാസൻ അയ്യപ്പനെ തൊഴ്ത നിർവൃതിയുമായി ഗാന ഗന്ധർവ്വൻ യേശുദാസിന് മലയറിക്കം. ശബരിമല ദർശനത്തിന് എത്തിയ യേശുദാസ് ഭക്തരെ തന്റെ ഹരിവരാസനം പാടി ഭക്തിയുടെ ലഹരിയിലേക്കും എത്തിച്ചാണ് മടങ്ങിയത്. പുലർച്ചെ നാലരയോടെ പമ്പയിലെത്തിയ അദ്ദേഹം പമ്പ ഗണപതി ക്ഷേത്രത്തിൽ ഇരുമുടിക്കെട്ടു നിറച്ചാണ് മല കയറിയത്. ബുധനാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് യേശുദാസും സംഘവും അയ്യപ്പദർശനത്തിനെത്തിയത്. പമ്പയിൽ ഏലക്കാമാലയിട്ട് സ്വീകരിച്ചു. തുടർന്ന് കെട്ടുനിറച്ച ശേഷം മല കയറി. രാവിലെ ഉഷഃപൂജയ്ക്ക് അദ്ദേഹം സോപാനത്ത് നിന്ന് ഏറെ നേരം ഭഗവാനെ തൊഴുതു. തുടർന്ന് എല്ലാ പൂജകളിലും പങ്കാളിയായി. മാളികപ്പുറത്തമ്മയെയും വണങ്ങി. വൈകീട്ട് നട തുറന്നപ്പോൾ ദർശനം നടത്തി. ദീപാരാധനയും തൊഴുത ശേഷം തന്ത്രി കണ്ഠര് രാജീവരുടെയും മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെയും അനുഗ്രഹം വാങ്ങി. രാത്രി പത്തിന് ശ്രീകോവിലിൽനിന്ന് കേട്ട ഹരിവരാസനം സോപാനത്ത് നിന്ന് യേശുദാസും ഒപ്പം പാടി. റെക്കോഡിൽ കേൾക്കുന്ന ഗന്ധർവനാദം നേരിട്ട് കേൾക്കുകയെന്ന അപൂർവതയ്ക്കായിരുന്നു സന
ശബരിമല: കാനനവാസൻ അയ്യപ്പനെ തൊഴ്ത നിർവൃതിയുമായി ഗാന ഗന്ധർവ്വൻ യേശുദാസിന് മലയറിക്കം. ശബരിമല ദർശനത്തിന് എത്തിയ യേശുദാസ് ഭക്തരെ തന്റെ ഹരിവരാസനം പാടി ഭക്തിയുടെ ലഹരിയിലേക്കും എത്തിച്ചാണ് മടങ്ങിയത്. പുലർച്ചെ നാലരയോടെ പമ്പയിലെത്തിയ അദ്ദേഹം പമ്പ ഗണപതി ക്ഷേത്രത്തിൽ ഇരുമുടിക്കെട്ടു നിറച്ചാണ് മല കയറിയത്.
ബുധനാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് യേശുദാസും സംഘവും അയ്യപ്പദർശനത്തിനെത്തിയത്. പമ്പയിൽ ഏലക്കാമാലയിട്ട് സ്വീകരിച്ചു. തുടർന്ന് കെട്ടുനിറച്ച ശേഷം മല കയറി. രാവിലെ ഉഷഃപൂജയ്ക്ക് അദ്ദേഹം സോപാനത്ത് നിന്ന് ഏറെ നേരം ഭഗവാനെ തൊഴുതു. തുടർന്ന് എല്ലാ പൂജകളിലും പങ്കാളിയായി. മാളികപ്പുറത്തമ്മയെയും വണങ്ങി. വൈകീട്ട് നട തുറന്നപ്പോൾ ദർശനം നടത്തി. ദീപാരാധനയും തൊഴുത ശേഷം തന്ത്രി കണ്ഠര് രാജീവരുടെയും മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെയും അനുഗ്രഹം വാങ്ങി.
രാത്രി പത്തിന് ശ്രീകോവിലിൽനിന്ന് കേട്ട ഹരിവരാസനം സോപാനത്ത് നിന്ന് യേശുദാസും ഒപ്പം പാടി. റെക്കോഡിൽ കേൾക്കുന്ന ഗന്ധർവനാദം നേരിട്ട് കേൾക്കുകയെന്ന അപൂർവതയ്ക്കായിരുന്നു സന്നിധാനം സാക്ഷ്യം വഹിച്ചത്. 2013ൽ പ്രഥമ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങാനാണ് യേശുദാസ് അവസാനം ശബരിമലയിലെത്തിയത്. അന്നും ഹരിവരാസനം പാടിയ ശേഷമാണ് അദ്ദേഹം സന്നിധാനം വിട്ടത്.