- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു; മാളികപ്പുറത്തമ്മയ്ക്ക് എല്ലാ ദിവസവും ഭഗവതി സേവ
ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് തുറന്നു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ 4.30ന് പള്ളിയുണർത്തും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം.
5.30 മുതൽ 7വരെയും 9 മുതൽ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷ:പൂജ, തുടർന്ന് ഉദയാസ്തമയപൂജ, 25കലശം, കളഭാഭിഷേകം, ഉച്ചപൂജ. ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകിട്ട് 5ന് നടതുറക്കും. 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ. രാത്രി 10ന് നടയടയ്ക്കും. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധയ്ക്കുശേഷം എല്ലാദിവസവും മേൽശാന്തി പി.ജി മുരളിയുടെ കാർമ്മികത്വത്തിൽ ഭഗവതിസേവ നടക്കും. 18ന് രാത്രി 10ന് നടയടയ്ക്കും.
Next Story