തം മാറ്റം വലിയ ഒരു ചർച്ചയും സാമൂഹിക പ്രശ്‌നവും ആയി വളരുന്ന സ്ഥിതിക്ക് പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ചില മാർഗ നിർദേശങ്ങൾ സമർപ്പിക്കുന്നു. മറ്റുള്ളവരുടെ നിർദേശങ്ങൾ കൂടെ സ്വാഗതം ചെയ്യുന്നു.

1) കേരളത്തിൽ ഹിന്ദു, മുസ്ലിം, ക്രൈസ്തവ മത പഠന കേന്ദ്രങ്ങളിൽ ഉള്ള ദുരൂഹതകൾ ഇല്ലാതാക്കാൻ നിയമം കൊണ്ട് വരണം. ഇപ്പോൾ തന്നെ വിവിധ കേന്ദ്രങ്ങളെ കുറിച്ച് പരാതികൾ വന്നു കഴിഞ്ഞു. സർക്കാർ ഇത്തരം കേന്ദ്രങ്ങളിൽ സിവിൽ, പൊലീസ് വകുപ്പുകളുടെ സംയുക്ത സ്‌ക്വോട് പരിശോധന നടത്താൻ ഉള്ള നടപടികൾ സ്വീകരിക്കണം.

2) ഓരോ മതങ്ങൾക്കും ഔദ്യോഗിക അംഗീകാരമുള്ള മത പരിവർത്തന കേന്ദ്രങ്ങൾ ഉണ്ട്. അവിടെയല്ലാതെ മറ്റൊരു കേന്ദ്രത്തിലും പരിവർ്ത്തിതർക്ക് പ്രവേശനം നൽകരുത് എന്ന് കർശനമായ നിയമം വേണം.

3) പഠന സമയത്ത് മതം മാറാൻ ഇത്തരം കേന്ദ്രങ്ങളെ സമീപിക്കുന്നവരുടെ വിവരങ്ങൾ അവർ പഠനം നടത്തുന്ന സ്ഥാപന മേധാവിയെ അറിയിക്കണം.

4) പ്രായപൂർത്തിയാവും മുൻപ് ആർക്കെങ്കിലും മതം മാറണമെങ്കിൽ അവരുടെ മാതാ പിതാക്കളുടെ അനുമതി വേണം എന്ന് കർശനമായി വ്യവസ്ഥ ചെയ്യണം.

5) എല്ലാ മത പഠന കേന്ദ്രങ്ങളും ചെയ്യുന്ന ഒരു പരിപാടിയാണ് പഠന സമയത്ത് മൊബൈൽ ഫോൺ വാങ്ങി വയ്ക്കുക എന്നത്. പൊതു വിദ്യാഭാസം പോലെയല്ല ഇത് എന്നതിനാൽ കർശനമായി ഇത് തടയെണ്ടതുണ്ട്. പഠിതാക്കൾക്ക് തങ്ങളുടെ കുടുംബവുമായും, കൂട്ടുകാരുമായും ബന്ധപ്പെടാനുള്ള ഒരവസരവും നിഷേധിക്കാൻ പാടില്ല.

6) മത പരിവർത്തന/ പഠന കേന്ദ്രങ്ങളിൽ ശിശുക്ഷേമ സമിതി, പൊലീസ്, വനിതാ കമ്മീഷൻ എന്നിവർക്ക് ഏതു സമയത്തും സന്ദർശിക്കാൻ ഉള്ള അവകാശം നിയമം മൂലം ഉറപ്പ് വരുത്തണം.

7) കേരളത്തിൽ ഏറ്റവും വ്യാപകമായി മതം മാറ്റം നടത്തുന്ന ഒരു വിഭാഗമാണ് പെന്തകോസ്ത്. ഹിന്ദുക്കൾ ആണ് ഇവരുടെ മുഖ്യ ഇരകൾ. മതം മാറിയ ശേഷവും പേരോ മറ്റോ മാറ്റേണ്ട കാര്യമില്ല എന്നതും, വീട്ടിലെ പ്രാർത്ഥന ആയാലും കുഴപ്പമില്ല എന്നതും ഇവരുടെ പ്രവർത്തനത്തിന്റെ ആഴം വെളിച്ചത്ത് വരാതിരിക്കാൻ കാരണമാകുന്നു. ഇതും സർക്കാർ അന്വേഷണ പരിധിയിൽ കൊണ്ട് വരണം. നിയമാനുസൃത കേന്ദ്രങ്ങളിൽ അല്ലാതെ ഇത്തരം പരിപാടികൾക്ക് അനുമതി കൊടുത്തു കൂടാ.

8) പോട്ട പോലുള്ള ധ്യാന കേന്ദ്രങ്ങൾ മതം മാറ്റ കേന്ദ്രങ്ങൾ കൂടെയാണ്. പരിശീലനം സിദ്ദിഖാത്ത ആളുകൾ കൗൺസലിങ് എന്ന പേരിൽ മത പ്രചാരണമാണ് നടത്തുന്നത്. ഇക്കാര്യങ്ങളിൽ സർക്കാർ അന്വേഷണവും, പരിശോധനയും വേണം.

9) മധ്യ കേരളത്തിലെ ഒരു പ്രമുഖ എന്ട്രൻസ് കോച്ചിങ് സെന്ററിൽ ക്രൈസ്തവ മത പ്രചരണം പിൻവാതിൽ വഴി നടക്കുന്നുണ്ട് എന്ന ആരോപണം ഉണ്ട്. ഇവിടെയും ഇരകൾ മുസ്ലിങ്ങൾ അല്ല. ഫിസിക്‌സ് ടെക്സ്റ്റ് പുസ്തകം എഴുതുകയും, കോടികളുടെ ആസ്തിയുള്ള കോച്ചിങ് സെന്റർ നടത്തുകയും ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും അക്കാദമിക തലത്തിൽ മാത്രമാണോ എന്ന് സർക്കാർ ഉറപ്പ് വരുത്തണം.

10) മതം മാറാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തരുന്നതാണ്. എന്നാൽ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ, ഇതര സ്ഥാപനങ്ങൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തുന്നത് ഒരു മതേതര സമൂഹത്തിൽ വിള്ളൽ സൃഷ്ടിക്കുന്നു എന്ന് ബോധ്യമാകുന്ന അനുഭവങ്ങൾ ആണ് ഇപ്പോൾ ഉള്ളത്. അതിനാൽ തന്നെ വ്യക്തിപരമായി ഒരാൾ ചെയ്യുന്നതല്ലാതെ, കൂട്ടായ പ്രവർത്തനങ്ങൾ ദുരൂഹമായ അവസ്ഥയിൽ തുടരുന്നു എങ്കിൽ ഇതിനെ നിയമപരമായി എങ്ങിനെ സ്ട്രീം ലൈൻ ചെയ്യാം എന്ന് സർക്കാർ പൊതു ചർച്ചകൾ നടത്തേണ്ടതുണ്ട്.

ഉപസംഹാരം: കള്ളുഷാപ്പ്, മണൽ വാരൽ തുടങ്ങിയവ പണ്ട് സർക്കാരിനു നിയന്ത്രണം ഇല്ലാത്ത മേഖലയായിരുന്നു. ഇന്ന് സർക്കാർ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പല മേഖലകളും മുൻ കാലത്ത് സർക്കാർ ഇടപെടൽ ഒട്ടും ഇല്ലാതിരുന്ന മേഖലയായിരുന്നു. ഈ മേഖലകളിൽ ഒക്കെ പൊതു സമൂഹത്തിനു നിരക്കാത്ത, സോഷ്യൽ ഓര്ഡർ അട്ടി മറിക്കാൻ സാധ്യതയുള്ള, ചൂഷണയുക്തമായ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞപ്പോഴാനു സർക്കാർ ഇടപെട്ടത്. മതവും, മതം മാറ്റവും നമ്മൾക്ക് അത്ര സിവിൽ സമ്പ്രദായം ആയി കൊണ്ട് നടക്കാൻ കഴിയില്ല എന്ന് ബോധ്യമായ സ്ഥിതിക്ക് സർക്കാർ ഇടപെടൽ ആണ് മുന്നിലുള്ള മാർഗം.