സിഡ്നിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് നടന്ന കൗമാരക്കാന്റെ കൊലപാതക സംഭവത്തെ തുടർന്ന് എൻഎസ്ഡബ്ല്യു സിഖ് വിദ്യാർത്ഥികൾ തങ്ങളുടെ മതപരമായ കഠാര ഉപയോഗിക്കുന്നതിന് സ്‌കൂളുകളിൽ വിലക്കേർപ്പെടുത്തി.

മെയ് 6 ന് ഗ്ലെൻവുഡ് ഹൈസ്‌കൂളിൽ പതിനാറുകാരനെ മതപരമായ കത്തികൊണ്ട് കുത്തിക്കൊന്നുവെന്നാരോപിച്ച് 14 വയസുള്ള ആൺകുട്ടിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

ഇതിനെ തുടർന്ന് ന്യൂസൗത്ത് വെയ്ൽസ് സർക്കാർ മതപരമായ ആവശ്യങ്ങൾക്കായി പോലും ഏതെങ്കിലും തരത്തിലുള്ള കത്തി സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിന് സർക്കാർ സ്‌കൂളുകളിൽ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ ഇതിനെതിരെ സിഖ് കമ്യൂണിറ്റിക്കുള്ളിൽ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു.