- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
രമണി തോമസ് ഫിലാഡൽഫിയായിയിൽ നിര്യാതയായി
ഫിലാഡൽഫിയ: ഫിലാഡൽഫിയ കാർഡോൺ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനായ തോമസ് എബ്രാഹാമിന്റെ പത്‌നിയും തിരുവല്ല കുറിയന്നൂർ മേപ്പുറത്തു എബ്രഹാം ചാക്കോയുടെയും ശോശാമ്മ എബ്രാഹാമിന്റെയും മകളുമായ രമണി തോമസ് (52), ഫിലാഡൽഫിയായിൽ നിര്യാതയായി . പരേതയുടെ വ്യൂയിങ്ങ്‌സർവീസ് ഫിലാഡൽഫിയ അണ്ട്രൂ അവന്യുവിലുള്ള സെന്റെ തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയ കാർഡോൺ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനായ തോമസ് എബ്രാഹാമിന്റെ പത്‌നിയും തിരുവല്ല കുറിയന്നൂർ മേപ്പുറത്തു എബ്രഹാം ചാക്കോയുടെയും ശോശാമ്മ എബ്രാഹാമിന്റെയും മകളുമായ രമണി തോമസ് (52), ഫിലാഡൽഫിയായിൽ നിര്യാതയായി .
പരേതയുടെ വ്യൂയിങ്ങ്‌സർവീസ് ഫിലാഡൽഫിയ അണ്ട്രൂ അവന്യുവിലുള്ള സെന്റെ തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിൽ വച്ച് 5ന് ചൊവ്വാഴ്ച വൈകിട്ട് 6:30 മുതൽ 9:00 വരെയും, ഫ്യൂണറൽ സർവീസ് ജനുവരി 6ന് രാവിലെ 9 മണി മുതൽ 10:30 വരെയും നടത്തപ്പെടും . അതിനുശേഷം മൃതദേഹം ബൈബറി റോഡിലുള്ള ഫോറെസ്റ്റ് ഹിൽസ് സെമിത്തേരിയിൽ സംസ്‌കരിക്കും .
കാലിക്കട്ട് യുണിവേഴ്‌സിറ്റിയിൽനിന്നും എക്കണോമിക്ക്സ്സിൽ ബാച്ചിലർ ഡിഗ്രി കരസ്തമാക്കിയതിനു ശേഷം, ബോംബയിൽ ബ്ലു ഡാർട്ട് , ഫെഡ് എക്‌സ് എന്നീ ഇന്റർ നാഷണൽ കൊറിയർ കമ്പനികളിൽ ജോലി ചെയ്തതിനു ശേഷം. 1995 ൽ ദുബായിൽ എത്തിയ രമണി, അവിടെയുള്ള പല പ്രമുഖ കാർഗോ കമ്പനികളിലും സൂപ്പർ വൈസ്സറായി ജോലി ചെയ്തു. 2010ൽ ഫിലാഡൽഫിയായിൽ എത്തിയ രമണി തോമസ്, ഫിലാഡൽഫിയായിലെ കോട്ട്മാൻ ഹെൽത്ത് സെന്റെറിൽ ജോലി ചെയ്തു വരികയായിരുന്നു .
ഫിലാഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് ഇടവകാംഗമായ രമണിയുടെ നിര്യാണം ഫിലാഡൽഫിയ മലയാളി സമൂഹത്തെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയിരിക്കയാണ്. പ്രത്യകിച്ചും ഹെൽത്ത് സെന്ററിൽ എത്തുന്ന പ്രായമായ ഇന്ത്യാക്കാരായ രോഗികൾക്ക്, അവരുടെ ആവശ്യങ്ങളറിഞ്ഞു എന്ത് സഹായവും ചെയ്യാൻ എപ്പോഴും സന്നദ്ധതയോടു പ്രവർത്തിക്കുന്ന ഒരു സഹോദരിയെയാണ് അവർക്ക് നഷ്ട്ടമായത്.