നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ ഹൃത്വിക് റോഷനും സൂസൈൻ ഖാനും പിണക്കം മറന്ന് വീണ്ടും ഒന്നിക്കുമോ? ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ.അടുത്തിടെ നടന്ന പരിപാടികളിൽ എല്ലാം ഇരുവരേയും ഒരുമിച്ചു കണ്ടതാണ് ഇത്തരം ഒരു പ്രചരണം ഉണ്ടാവാൻ കാരണം.

മാത്രമല്ല ഹൃത്വിക്കു തന്റെ പുതിയ ചിത്രത്തിന്റെ പ്രിവ്യൂ സുസൈനെ കാണിച്ചതും സുസൈൻ താരത്തെ അഭിനന്ദിച്ചതും വാർത്തയായിരുന്നു. ഹൃത്വിക്കിനു സുസൈൻ പിറന്നാൾ ആശംസ നേർന്നതും ആരാധകർ ആഘോഷിച്ചിരുന്നു. കുഞ്ഞുങ്ങളുടെ സന്തോഷത്തിനായി അവധി ദിവസങ്ങളിൽ ഇരുവരും ഒത്തു കൂടി യാത്ര ചെയ്യാറും ഉണ്ട്. പാർട്ടികളിൽ മാത്രമല്ല യാത്രകളിലും ഒക്കെ ഇരുവരു ഒന്നിച്ച് കാണാൻ തുടങ്ങിയതോടെ ആരാധകർ ഇരുവരും ഒന്നിക്കുന്നതും കാത്തിരിക്കുകയാണ്.

2000ലാണ് സൂസൈൻ ഖാനും ഹൃത്വികും വിവാഹിതരായത്. 2014ൽ വേർപിരിഞ്ഞ ഇവർക്ക് റഹാൻ, റിദാൻ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. 13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്.