- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചടുലതയും പന്തടക്കവുമായി ആരാധകഹൃദയങ്ങളിലേക്കു ഗോളടിച്ചുകയറി; കണ്ണൂരിൽനിന്നൊരു പ്രൊഫഷണൽ ക്ലബിനെ സ്വപ്നം കണ്ടു; കേരളാ ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ് സ്വപ്നം കണ്ട ചിന്നൻ എന്ന ചിദാനന്ദൻ എല്ലാം പാതി വഴിയിൽ നിർത്തി വിടപറയുമ്പോൾ
കണ്ണൂർ: കേരളത്തിന് മാതൃകയായി കണ്ണൂരിൽ നിന്നും ഒരു പ്രൊഫഷണൽ ഫുട്ബോൾ ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കളിക്കളങ്ങളിൽ ചിന്നൻ എന്ന് വിളിക്കപ്പെടുന്ന സി.എം. ചിദാനന്ദൻ യാത്രയായത്. അമേരിക്കയിൽ കഴിയുമ്പോഴും സ്വന്തം നാട്ടിൽ നിന്ന് ഫുട്ബോളിനെ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടു വരാനുള്ള ആഗ്രഹം സൂക്ഷിച്ച വ്യക്തിയായിരുന്നു ചിദാനന്ദൻ. എം.ആർ.സി. വെല്ലിങ്ടണിന് നാഗ്ജി കിരീടം ചാർത്തിക്കൊടുത്ത ആദ്യ മലയാളി ക്യാപ്റ്റനായിരുന്നു ചിദാനന്ദൻ. 'റിവൈവ് കണ്ണൂർ' എന്ന് നാമകരണം ചെയ്ത ഫുട്ബോൾ പ്രോജക്ടിന്റെ അണിയറ പ്രവർത്തനങ്ങൾ ചിദാനന്ദന്റെ പ്രേരണയോടെ പൂർത്തിയാക്കി വരികയായിരുന്നു. കേരളാ ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ് സ്വപ്നം കണ്ട ചിന്നൻ എല്ലാം പാതി വഴിയിൽ എത്തിച്ചാണ് വിടപറഞ്ഞത്. അൻപതുകളുടെ ഒടുവിൽ തുടങ്ങി ഒരു ദശവർഷക്കാലം ഫുട്ബോളിലെ സൂപ്പർ താരമായി വാണ ചിദാനന്ദൻ കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌ക്കൂളിൽ പഠിക്കവേ തന്നെ കളിക്കളത്തിൽ മേധാവിത്വം പുലർത്തിയിരുന്നു. മംഗളൂരു സെന്റ് േേഅലാഷ്യസ് കോളേജിൽ പഠിക്കവേ 17 വയസ്സ് തികയും മുമ്പ

കണ്ണൂർ: കേരളത്തിന് മാതൃകയായി കണ്ണൂരിൽ നിന്നും ഒരു പ്രൊഫഷണൽ ഫുട്ബോൾ ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കളിക്കളങ്ങളിൽ ചിന്നൻ എന്ന് വിളിക്കപ്പെടുന്ന സി.എം. ചിദാനന്ദൻ യാത്രയായത്. അമേരിക്കയിൽ കഴിയുമ്പോഴും സ്വന്തം നാട്ടിൽ നിന്ന് ഫുട്ബോളിനെ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടു വരാനുള്ള ആഗ്രഹം സൂക്ഷിച്ച വ്യക്തിയായിരുന്നു ചിദാനന്ദൻ. എം.ആർ.സി. വെല്ലിങ്ടണിന് നാഗ്ജി കിരീടം ചാർത്തിക്കൊടുത്ത ആദ്യ മലയാളി ക്യാപ്റ്റനായിരുന്നു ചിദാനന്ദൻ. 'റിവൈവ് കണ്ണൂർ' എന്ന് നാമകരണം ചെയ്ത ഫുട്ബോൾ പ്രോജക്ടിന്റെ അണിയറ പ്രവർത്തനങ്ങൾ ചിദാനന്ദന്റെ പ്രേരണയോടെ പൂർത്തിയാക്കി വരികയായിരുന്നു. കേരളാ ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ് സ്വപ്നം കണ്ട ചിന്നൻ എല്ലാം പാതി വഴിയിൽ എത്തിച്ചാണ് വിടപറഞ്ഞത്.
അൻപതുകളുടെ ഒടുവിൽ തുടങ്ങി ഒരു ദശവർഷക്കാലം ഫുട്ബോളിലെ സൂപ്പർ താരമായി വാണ ചിദാനന്ദൻ കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌ക്കൂളിൽ പഠിക്കവേ തന്നെ കളിക്കളത്തിൽ മേധാവിത്വം പുലർത്തിയിരുന്നു. മംഗളൂരു സെന്റ് േേഅലാഷ്യസ് കോളേജിൽ പഠിക്കവേ 17 വയസ്സ് തികയും മുമ്പ് ഇന്റർ കോളേജിയറ്റ് ഫുട്ബോൾ മത്സരത്തിൽ കിരീടം നേടിക്കൊടുത്തത് ചിദാനന്ദന്റേയും ജേഷ്ഠൻ തീർത്ഥാനന്ദന്റേയും മികവിലായിരുന്നു. ആ വർഷം മാത്രമാണ് സെന്റ് അലോഷ്യസ് ഫുട്ബോളിൽ കിരീടം നേടിയത്. 1957 ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിൽ 18 വയസ്സ് മാത്രമുള്ള ചിന്നനും പോർമുഖത്തുണ്ടായിരുന്നു. 59 ൽ സംസ്ഥാന അന്തർ ജില്ലാ ഫുട്ബോൾ മത്സരത്തിൽ ചിന്നൻ നായകന്റെ ജഴ്സി അണിഞ്ഞാണ് കളത്തിലിറങ്ങിയത്. ആ വർഷം മത്സരത്തിലെ ചാമ്പ്യൻ പട്ടം കണ്ണൂരിനായിരുന്നു.
കളിക്കളങ്ങളിലെ ചിദാനന്ദന്റെ പ്രകടനം വങ്കനാടിന്റെ പ്രധാന ഫുട്ബോൾ ക്ലബുകളായ മോഹൻ ബഗാന്റേയും ഈസ്റ്റ് ബംഗാളിന്റേയും കണ്ണുകളിൽ ഉടക്കി നിന്നു. ഒടുവിൽ മോഹൻ ബഗാൻ ചിന്നനെ അടർത്തിയെടുത്തു. അതോടെ മോഹൻബഗാൻ ക്ലബിന്റെ കൂടെ ഈസ്റ്റ് ആഫ്രിക്കൻ പര്യടന മത്സരങ്ങളിൽ ചിന്നനും പങ്കാളിയായി. ഒരു മത്സരത്തിൽ പങ്കെടുക്കവേ സാരമായി പരിക്കേറ്റ ചിദാനന്ദന് ഇന്ത്യൻ ടീമിൽ ലഭിച്ച ക്ഷണം പോലും നിരസിക്കേണ്ടി വന്നു. ഇന്ത്യൻ റയിൽവേസിനെ രണ്ടു ഗോളുകൾക്ക് മുട്ടു കുത്തിച്ച ചിദാനന്ദൻ കേരളാ ടീമിന്റെ ലഹരിയായിരുന്നു. അതോടെയാണ് മലയാളിയും കണ്ണൂർ ബ്രദേഴ്സ് ക്ലബിന്റെ സെന്റർ ഫോർവേർഡ് താരവുമായ ചിദാനന്ദൻ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയത്.
കളിക്കളത്തിലെ പരിക്കിൽ നിന്നും നേരെ വന്നത് കോളേജ് പഠനത്തിനാണ്. പഠനം പൂർത്തിയാക്കിയതോടെ ഉത്തർ പ്രദേശിലെ ഇൻഫന്ററി സ്‌ക്കൂളിൽ നിന്നും കമാന്റോ കോഴ്സും ആയുധ പരിശീലനവും പൂർത്തിയാക്കി സൈനിക സേവനത്തിനെത്തി.
1965 ൽ ചൈന-പാക്ക് അതിർത്തിയിലെ സേവന മികവിന് രക്ഷാ മെഡൽ നേടുകയുണ്ടായി. ഓഫീസർ സ്ഥാനത്തുനിന്നും ക്യാപ്റ്റനിലേക്ക് ഉയർന്നു. കളിക്കളങ്ങളിൽ ശരവേഗത്തിൽ എതിരാളികളുടെ ഗോൾ വലയം ചലിപ്പിച്ച ചിദാനന്ദൻ സൈന്യത്തിലും സമാന രീതിയിലുള്ള പോരിന്നിറങ്ങിയിരുന്നു. പരിക്കു മൂലം ഇന്ത്യൻ ഫോർവേഡിൽ എത്താതെ പോയെങ്കിലും ഫുഡ്ബോളിനെ അകമഴിഞ്ഞ് സ്നേഹിച്ച വ്യക്തിയായിരുന്നു ചെറുവാരി മഠത്തിൽ ചിദാനന്ദൻ എന്ന ചിന്നൻ. ചടുലതയും പന്തടക്കവും ഷൂട്ടിങ് മികവും ചിന്നന്റെ സവിശേഷതകളായിരുന്നു. ഫുട്ബോൾ പ്രേണികൾക്ക് തീരാ ദുഃഖം നൽകി സ്വപ്നങ്ങൾ ബാക്കിയാക്കി ചിന്നൻ മടങ്ങിയിരിക്കയാണ്.

