- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹംരിയാ ഫ്രീ സോൺ സി.എഫ്. ഒ രമേശ് മിന പൊതുമേഖലയിലെ മികച്ച റവലൂഷനറി സി.എഫ്.ഒ
ദുബായ്: മിന മേഖലയിൽ പൊതുമേഖലയിൽ നിന്നുള്ള മികച്ച റവലൂഷനറി സി.എഫ്.ഒ.(ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ക്കുള്ള പുരസ്‌കാരം ഹംരിയ ഫ്രീ സോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.വി. രമേശിന് ലഭിച്ചു. ദുബായിലെ സോഫിടെൽ പാം ഹോട്ടലിൽ നടന്ന പത്താം മിന സി.എഫ്.ഒ. സ്ട്രാറ്റജീസ് ഫോറത്തിൽ രമേശ് പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ സ്വദേശിയായ രമേശ് 20 വർഷമായി ഹമരിയ ഫ്രീ സോണിന്റെ ഫിനാൻസ് ആൻഡ് സ്ട്രാറ്റെജി മേധാവിയാണ്. സാംസ്‌കാരിക കാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ രമേശ് 2016 ജൂണിൽ ഫ്രീ സോൺ പേഴ്സണാലിറ്റി ഓഫ് ദി ഇയർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2002ൽ ഷാർജ ഗവൺമെന്റിന്റെ ബെസ്റ്റ് എംപ്ലോയീ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
ദുബായ്: മിന മേഖലയിൽ പൊതുമേഖലയിൽ നിന്നുള്ള മികച്ച റവലൂഷനറി സി.എഫ്.ഒ.(ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ക്കുള്ള പുരസ്‌കാരം ഹംരിയ ഫ്രീ സോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.വി. രമേശിന് ലഭിച്ചു. ദുബായിലെ സോഫിടെൽ പാം ഹോട്ടലിൽ നടന്ന പത്താം മിന സി.എഫ്.ഒ. സ്ട്രാറ്റജീസ് ഫോറത്തിൽ രമേശ് പുരസ്‌കാരം ഏറ്റുവാങ്ങി.
തൃശ്ശൂർ സ്വദേശിയായ രമേശ് 20 വർഷമായി ഹമരിയ ഫ്രീ സോണിന്റെ ഫിനാൻസ് ആൻഡ് സ്ട്രാറ്റെജി മേധാവിയാണ്. സാംസ്‌കാരിക കാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ രമേശ് 2016 ജൂണിൽ ഫ്രീ സോൺ പേഴ്സണാലിറ്റി ഓഫ് ദി ഇയർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2002ൽ ഷാർജ ഗവൺമെന്റിന്റെ ബെസ്റ്റ് എംപ്ലോയീ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
Next Story