- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
രമേശ് ചെന്നിത്തലയും മോൻസ് ജോസഫും ഷിക്കാഗോ സീറോ മലബാർ ബിഷപ് ഹൗസ് സന്ദർശിച്ചു
ഷിക്കാഗോ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, മുൻ മന്ത്രിയും ഇപ്പോൾ കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫും ഷിക്കാഗോയിലുള്ള സീറോ മലബാർ ബിഷപ്പ് ഹൗസിൽ എത്തി, രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവരെ സന്ദർശിച്ചു. രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താ
ഷിക്കാഗോ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, മുൻ മന്ത്രിയും ഇപ്പോൾ കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫും ഷിക്കാഗോയിലുള്ള സീറോ മലബാർ ബിഷപ്പ് ഹൗസിൽ എത്തി, രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവരെ സന്ദർശിച്ചു. രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫിനാൻസ് ഓഫീസ് റവ. ഫാ. പോൾ ചാലിശേരിൽ, സജി മാടപ്പള്ളിൽ എന്നിവർ സന്ദർശനാവസരത്തിൽ സന്നിഹിതരായിരുന്നു.
കേരളത്തിൽ റബ്ബർ വിലയിടിവുമൂലം കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളിലുള്ള ഉത്കണ്ഠ മാർ ജേക്കബ് അങ്ങാടിയത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസീസ് മാർപാപ്പയുടെ ജീവിതശൈലിയും, തന്റെ മുൻഗാമിയിൽ നിന്ന് വേറിട്ടുള്ള പ്രവർത്തനരീതികളും ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എടുത്തു പറഞ്ഞു.
മോൻസ് ജോസഫ് എംഎൽഎ ഒക്‌ടോബർ 26-ന് ഞായറാഴ്ച ബെൽവുഡ് മാർത്തോമാ ശ്ശീഹാ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്ത്, സപ്തതിയിലേക്ക് പ്രവേശിച്ച മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനും, രൂപതയുടെ സഹായ മെത്രനായി നിയമിതനായ മാർ ജോയി ആലപ്പാട്ട് പിതാവിനും ആശംസകളും അനുമോദനങ്ങളും നേർന്നു.



