- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമിനി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് ആഘോഷം 27ന്
വത്തിക്കാൻസിറ്റി: വത്തിക്കാനിൽ നിന്നും ഏതാണ്ട് 350 കിലോമീറ്റർ അകലെയാണ് തീരപ്രദേശവും ടൂറിസ്റ്റ് കേന്ദ്രവുമായ റിമിനി സ്ഥിതിചെയ്യുന്നത്. ഏതാണ്ട് നാൽപ്പതോളം മലയാളി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവരുടെ കൂട്ടായ്മയാണ് റിമിനി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ. അസോസിയേഷൻ തുടങ്ങിയിട്ട് പത്തു വർഷമായി. മലയാളി വൈദികരും ഇവിടെ ജോലിചെയ്യുന്ന
വത്തിക്കാൻസിറ്റി: വത്തിക്കാനിൽ നിന്നും ഏതാണ്ട് 350 കിലോമീറ്റർ അകലെയാണ് തീരപ്രദേശവും ടൂറിസ്റ്റ് കേന്ദ്രവുമായ റിമിനി സ്ഥിതിചെയ്യുന്നത്. ഏതാണ്ട് നാൽപ്പതോളം മലയാളി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവരുടെ കൂട്ടായ്മയാണ് റിമിനി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ. അസോസിയേഷൻ തുടങ്ങിയിട്ട് പത്തു വർഷമായി. മലയാളി വൈദികരും ഇവിടെ ജോലിചെയ്യുന്നുണ്ട്. മലയാളി കൂട്ടായ്മയുടെ അധ്യാത്മിക, സാംസക്കകാരിക, കായിക വളർച്ച ലക്ഷ്യമാക്കിയുള്ള അസോസിയേഷന്റെ പ്രസിഡന്റ് കോട്ടയം സ്വദേശി സൈമൺ ജോസഫാണ്. തിരുവോണം, ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ പ്രധാനപ്പെട്ട സീസൺ ആഘോഷങ്ങൾക്കു പുറമെ മിക്ക വാരാന്ത്യങ്ങളിലും അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളി ഒത്തുകൂടൽ പതിവാണ്.
അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 27 ന്(ശനി) കെങ്കേമമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് അംഗങ്ങൾ.
Next Story