- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവാസികൾക്ക് ആശ്വസിക്കാം; നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള പാർലമെന്ററി കമ്മിറ്റിയുടെ നിർദ്ദേശം സെൻട്രൽ ബാങ്ക് തള്ളി
മനാമ: പ്രവാസികൾക്ക് ആശ്വാസകരമാകുന്ന നടപടിയുമായി സെൻട്രൽ ബാങ്ക്. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനുള്ള പാർലമെന്ററി കമ്മിറ്റി നിർദ്ദേശം ബഹ്‌റൈൻ സെൻട്രൽ ബാങ്ക് തള്ളിയതോടെയാണ് പ്രവാസികളുടെ ആശങ്കയ്ക്ക് അറുതിയായതത്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ആഗോള തലത്തിൽ പ്രതിച്ഛായ തകർക്
മനാമ: പ്രവാസികൾക്ക് ആശ്വാസകരമാകുന്ന നടപടിയുമായി സെൻട്രൽ ബാങ്ക്. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനുള്ള പാർലമെന്ററി കമ്മിറ്റി നിർദ്ദേശം ബഹ്‌റൈൻ സെൻട്രൽ ബാങ്ക് തള്ളിയതോടെയാണ് പ്രവാസികളുടെ ആശങ്കയ്ക്ക് അറുതിയായതത്.
ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ആഗോള തലത്തിൽ പ്രതിച്ഛായ തകർക്കുമെന്നും സെൻട്രൽ ബാങ്ക് വിലയിരുത്തി. എണ്ണ വിലയിടിവിനെ തുടർന്ന് വരുമാനം വൈവിധ്യ വത്കരിക്കുന്നതിന്റെ ഭാഗമായാണ് പാർലമെന്റ് ധനകാര്യ കമ്മിറ്റി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. അഞ്ച് എംപിമാരടങ്ങുന്ന സംഘമാണ് നിർദ്ദേശം അവതരിപ്പിച്ചത്. എന്നാൽ രാജ്യത്തെ ബാങ്കിങ്, വ്യാപാര മേഖലയെ നീക്കം തകർക്കുമെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.
നികുതി ഈടാക്കിയാൽ പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് കുറയും. ഇത് സമ്പദ്വ്യവസ്ഥയെ ബാധിക്കും. ബാങ്കുകളുടെ പ്രവർത്തന ചെലവ് കൂടും. കൂടുതൽ ധനകാര്യ സ്ഥാപനങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യം നിറവേറ്റാൻ കഴിയില്ലെന്നും മത്സരക്ഷമത ഇല്ലാതാകുമെന്നും സെൻട്രൽ ബാങ്ക് വിശദീകരിച്ചു.