ഴിഞ്ഞ കുറച്ച് കാലമായി ഇസ്ലാം മതവും ഭീകരവാദവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന തെളിയിക്കാത്ത ആരോപണം നിരവധി പേർ സ്ഥിരമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇസ്ലാമും ഭീകരപ്രവർത്തനവും തമ്മിൽ ഒരു ബന്ധവും കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങൾ അന്ധനോ വിഢിയോ ആയിരിക്കും എന്നാണ് ഇസ്രയേലി ആർമി വെറ്റെറനായ അവി യെമിനി ഒരു ഫേസ്‌ബുക്ക് ലൈവ് വീഡിയോയിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. നാലായിരം ലൈക്ക് നേടി വൈറലായ ഈ വീഡിയോ ഫേസ്‌ബുക്ക് നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഫേസ്‌ബുക്കിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഇത്തരത്തിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നവർ ചില കാര്യങ്ങൾ തിരിച്ചറിയണമെന്നാണീ സംഭവം മുന്നറിയിപ്പേകുന്നത്.

ലണ്ടനിൽ ജിഹാദികൾ നടത്തിയ ഭീകരാക്രമണത്തിന് ശേഷമാണ് ഫേസ്‌ബുക്കിന്റെ നിയമങ്ങളെ ലംഘിച്ച് യെമിനി ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഫേസ്‌ബുക്ക് തന്റെ വീഡിയോ നീക്കം ചെയ്തത് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകൾ ലംഘിച്ച് കൊണ്ടാണെന്നാണ് യെമിനി ആരോപിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഫേസ്‌ബുക്കിനെ വിമർശിച്ച് കൊണ്ട് യെമിനി ഒരു പ്രതികരണ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തങ്ങൾക്ക് വേണ്ടതെന്താണെന്ന് പറയാൻ മുസ്ലീങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും താൻ മുസ്ലീമായിരുന്നുവെങ്കിൽ ഈ അഭിപ്രായപ്രകടനം ഇത്ര കോളിളക്കം സൃഷ്ടിക്കുമായിരുന്നില്ലെന്നും ഇന്നലെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെ യെമിനി പറയുന്നു.

യെമിനിയുടെ ഇത്തരത്തിലുള്ള പ്രകോപനപരമാ അഭിപ്രായപ്രകടനത്തെ തുടർന്ന് അദ്ദേഹത്തിന്റെ മറ്റ് ചില അക്കൗണ്ടുകളും ഫേസ്‌ബുക്ക് ഷട്ട് ഡൗൺ ചെയ്തിരുന്നു. എന്നാൽ ഇത്ര വിവാദമുണ്ടാക്കുന്നതൊന്നും താൻ പറഞ്ഞിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. താൻ വളരെ സൂക്ഷിച്ചാണ് വാക്കുകൾ പ്രയോഗിച്ചതെന്നും ഫേസ്‌ബുക്കിന്റെ നിയമാവലിയിൽ നിന്ന് കൊണ്ട് മാത്രമാണ് പോസ്റ്റുകളിട്ടതെന്നും യെമിനി പറയുന്നു.