- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്ററി രംഗത്തെ പ്രവർത്തന മികവിന് രമ്യാ ഹരിദാസിന് കെ.കെ.ബാലകൃഷ്ണൻ പുരസ്ക്കാരം; ഒക്ടോബറിൽ പുരസ്കാരം സമ്മാനിക്കും
കോട്ടയം: രമ്യാ ഹരിദാസ് എംപിക്ക് കെ.കെ.ബാലകൃഷ്ണൻ പ്രഥമ പുരസ്കാരം. മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ പേരിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം.
പാർലമെന്ററി രംഗത്തെ പ്രവർത്തന മികവ് പരിഗണിച്ചാണ് രമ്യക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കെ.കെ.ബാലകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Next Story