- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ ഇരുപ്പുറയ്ക്കുന്നില്ല; വീൽചെയറിലും പോരാട്ടവീര്യം കൈവിടാതെ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിച്ച് പാലക്കാട്ട് പ്രചാരണ വേദികളിൽ ആലത്തൂർ എം പി
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് കാലമല്ലെ. നേതാവാകുമ്പോൾ പ്രചാരണത്തിനിറങ്ങാതെ, വോട്ട് ചോദിക്കാതെ എങ്ങനെ മാറിനിൽക്കാൻ കഴിയും. പ്രത്യേകിച്ച് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയാകമ്പോൾ. പറഞ്ഞുവന്നത് ആലത്തൂർ എം പി രമ്യ ഹരിദാസിനെപ്പറ്റിയാണ്.
ശുചിമുറിയിൽ തെന്നിവീണ് ഇടതുകാലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിലായിരുന്നു രമ്യ ഹരിദാസ്. എന്നാൽ പ്രചാരണം മുറുകിയതോടെ വീട്ടിലിരുന്നിട്ട് ഇരുപ്പുറയ്ക്കുന്നില്ല. അങ്ങനെയാണ് വീൽചെയറിൽ പ്രചാരണ വേദിയിലെത്തിയത്.
പ്ലാസ്റ്ററിട്ട കാലുമായി വീൽചെയറിൽ യാത്ര ചെയ്താണ് രമ്യ ഹരിദാസ് പ്രചരണം നടത്തുന്നത്. ചൊവ്വാഴ്ച മുതലാണ് രമ്യ ഹരിദാസ് പാലക്കാട് മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങി തുടങ്ങിയത്.
ശുചിമുറിയിൽ തെന്നിവീണ് ഇടതുകാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയായിരുന്നു രമ്യ. ഒരുദിവസമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനുള്ള ആഗ്രഹം രമ്യ ഹരിദാസ് നേരത്തെ പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചുള്ള ഘട്ടത്തിലാണ് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രമ്യ ഹരിദാസ് പ്രചാരണങ്ങളിൽ പങ്കെടുത്തത്.കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് രമ്യഹരിദാസ് ആലത്തൂരിലേക്ക് എത്തിയതും എംപിയായതും.
മറുനാടന് മലയാളി ബ്യൂറോ