- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കളും സഹപ്രവർത്തകരായ പലരും സിനിമയിൽ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്; എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല; ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ മടിക്കാറില്ല; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് രമ്യാ നമ്പീശന് പറയാനുള്ളത്
മലയാള സിനിമാ നടിമാരടക്കം ബോളിവുഡ് നടിമാര വരെ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറയുന്ന കാലമാണിത്. മലയാളത്തിൽ നിന്നും പാർവ്വതി അടക്കമുള്ള നടിമാർ സിനിമയിലെ ചൂഷണങ്ങൾ തുറന്ന് പറഞ്ഞതോടെ വനിതാ സംഘടനകളും പ്രതികരണമായി രംഗത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗായികയായും മികച്ച അഭിനേത്രിയു മൊക്കെയായി മലയാളത്തിലും തമിഴിലും തിളങ്ങുന്ന നടി രമ്യാ നമ്പീശനും ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. കാസ്റ്റിംങ് കൗച്ച് സിനിമയിലുണ്ട്. സഹപ്രവർത്തകരും സുഹൃത്തുക്കളുമായ പലരും സിനിമയിൽ നേരിട്ട മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച് പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ എനിക്കറിയാം. സിനിമാ മേഖലയിൽ നിലനിൽക്കുന്ന മോശം പ്രവണതകൾ പുറത്ത് വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുഭവിച്ച പ്രശ്നങ്ങൾ എന്നെ വിഷമിപ്പിക്കുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാൻ താരങ്ങൾ മനസു കാണിക്കണം. ജനങ്ങൾ നമ്മൾ സംസാര
മലയാള സിനിമാ നടിമാരടക്കം ബോളിവുഡ് നടിമാര വരെ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറയുന്ന കാലമാണിത്. മലയാളത്തിൽ നിന്നും പാർവ്വതി അടക്കമുള്ള നടിമാർ സിനിമയിലെ ചൂഷണങ്ങൾ തുറന്ന് പറഞ്ഞതോടെ വനിതാ സംഘടനകളും പ്രതികരണമായി രംഗത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗായികയായും മികച്ച അഭിനേത്രിയു മൊക്കെയായി മലയാളത്തിലും തമിഴിലും തിളങ്ങുന്ന നടി രമ്യാ നമ്പീശനും ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
കാസ്റ്റിംങ് കൗച്ച് സിനിമയിലുണ്ട്. സഹപ്രവർത്തകരും സുഹൃത്തുക്കളുമായ പലരും സിനിമയിൽ നേരിട്ട മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച് പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ എനിക്കറിയാം.
സിനിമാ മേഖലയിൽ നിലനിൽക്കുന്ന മോശം പ്രവണതകൾ പുറത്ത് വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുഭവിച്ച പ്രശ്നങ്ങൾ എന്നെ വിഷമിപ്പിക്കുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാൻ താരങ്ങൾ മനസു കാണിക്കണം. ജനങ്ങൾ നമ്മൾ സംസാരിക്കുന്നത് കേൾക്കും. എല്ലാ തൊഴിൽ മേഖലകളിലും ഇതു പോലെയുള്ള പ്രശ്നങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സ്ത്രീകൾ ധൈര്യപൂർവം മുന്നോട്ട് വരണമെന്നും രമ്യ കൂട്ടിച്ചേർത്തു.