നടിയായും ഗായികയായും വെള്ളിത്തിരയിൽ തിളങ്ങുന്ന താരമാണ് രമ്യാ നമ്പീശൻ. തെന്നിന്ത്യയിൽ രമ്യയ്ക്ക് തിരക്കോട് തിരക്കാണ്. തമിഴിൽ താരത്തിന്റെ പുതിയ ചിത്രമായ സത്യ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് രമ്യ. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിടെ തന്റെ പ്രണയത്തകർച്ചയെക്കുറിച്ചും രമ്യ വെളിപ്പെടുത്തി.

പ്രണയ നൈരാശ്യം ഉണ്ടായിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയിലാണ് രമ്യ തന്റെ പ്രണയ വിശേഷങ്ങൾ പങ്കുവെച്ചത്. ഞാനും ഒരാളെ പ്രണയിച്ചിരുന്നു. എന്നാൽ പിന്നീട് അത് ബ്രേക്ക് അപ്പ് ആയി. അതൊരു പ്രണയത്തകർച്ച എന്ന് പറയാൻ പറ്റില്ല. അത് എനിക്ക് സെറ്റായില്ല. ദേഷ്യവും കോപവും എല്ലാമുണ്ടായിരുന്നു. അവനെ വെടിവയ്ക്കണം എന്ന് വരെ ആ സമയത്ത് തോന്നിയിരുന്നു. ആ സമയത്ത് പരസ്പരം സംസാരിച്ച് പിരിയുകയായിരുന്നെന്ന് രമ്യ പറഞ്ഞു.

അതൊരു പ്രണയ പരാജയം എന്ന് പറയാമെങ്കിലും തനിക്ക് ജീവിതത്തിൽ പരാജയപ്പെടാൻ താൽപ്പര്യമില്ല. അതുകൊണ്ട് അതിൽ നിന്ന് ഞാൻ തന്നെയാണ് അതിൽ നിന്നും പുറത്ത് വന്നത്. ഇപ്പോൾ ഞാൻ പോരാടുകയാണ്. ജീവിതത്തിൽ തോൽക്കാതിരിക്കാൻ-രമ്യ പറഞ്ഞു. ഇത്രയും വലിയ താരത്തെയാണോ ഒഴിവാക്കിയതെന്ന് ഓർത്ത് അയാൾക്ക് ഇപ്പോൾ നിരാശ തോന്നുന്നുണ്ടാകം എന്ന അവതാരകന്റെ ചോദ്യത്തിന് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് രമ്യ പറഞ്ഞു.

ചായ ഇല്ലാതെ തനിക്ക് ഒരു നിമിഷം പോലും ജീവിക്കാനാകില്ല. എതൊരു മാനസിക വിഷമം വന്നാലും ചായയോ ബിരിയാണിയോ തന്നാൽ താൻ ഒകെ ആകുമെന്നും രമ്യ പറഞ്ഞു.