തൃശൂർ: അമ്പതുപവനും അഞ്ച് ലക്ഷം രൂപയും സ്ത്രീധനം ചോദിച്ചതിന് പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയ തൃശ്ശൂർക്കാരി രമ്യയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് വ്യാപക അഭിനന്ദനം. സ്ത്രീധനം ചോദിച്ചതിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് രമ്യയിട്ട പോസ്റ്റ് വാറലായി. ഇതോടെ അഭിന്ദന പ്രവാഹവും. റീമാ കല്ലിങ്കലിനെ പോലുള്ള സെലിബ്രറ്റികളും രമ്യയെ പിന്തുണയ്ച്ച് സോഷ്യൽ മിഡിയയിൽ സജീവമായി.

വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവർക്ക് ഒരറിയിപ്പ് എന്നു തുടങ്ങുന്ന പോസ്റ്റിൽ വിവാഹം വേണ്ടെന്ന് വക്കാൻ തീരുമാനമെടുത്തിനുള്ള കാരണം വളരെ ശക്തമായി തന്നെ രമ്യ അവതരിപ്പിക്കുന്നു. നിശ്ചയത്തിന് മുമ്പ് വരെ പെൺകുട്ടിയാണ് ധനമെന്നും സ്ത്രീധനം വേണ്ടെന്നും പറഞ്ഞവർ നിശ്ചയശേഷം സ്ത്രീധനം ചോദിച്ചപ്പോൾ രമ്യയ്ക്ക് അത് ഉൾക്കൊള്ളനായില്ല. സ്ത്രീധനത്തിന്റെ പേരിൽ കല്ല്യാണം തന്നെ വേണ്ടെന്ന് വച്ചു. കടുത്ത സ്ത്രീധന വിരോധി ആയതിനാലും, വാക്കിന് വ്യവസ്ഥ ഇല്ലാത്ത ഒരാളെ ഇത്രയും ധനം മുടക്കി വാങ്ങേണ്ടതില്ല എന്ന് വിശ്വസിക്കുന്നതിനാലും താൻ വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് ഫേസ്‌ബുക്കിലൂടെ വേണ്ടപ്പെട്ടവരെ രമ്യ അറിയിച്ചു.

പെൺകുട്ടികൾ ഇവളെ കണ്ടു പഠിക്കണമെന്ന് കമന്റുവരെ രമ്യയുടെ വാളിലെത്തി. റീമ കല്ലിങ്കലും അഭിനന്ദനും ചൊരിഞ്ഞു. അങ്ങനെ ഈ തൃശൂർകാരി ഫെയ്‌സ് ബുക്കിൽ താരവുമാ. തനിക്ക് പിന്തുണയറിച്ചിവർക്ക് നന്ദി അറിയിച്ച് രമ്യ വീണ്ടും രംഗത്തത്തി. വേണ്ടപ്പെട്ടവരെ അറിയിക്കുന്നതിന് വേണ്ടിയിട്ട പോസ്റ്റാണ് ഇതെന്നും ഇത്രത്തോളം തന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നും രമ്യ പറഞ്ഞു. ആരേയും വേദനിപ്പിക്കാൻ തനിക്കുദ്ദേശമില്ലെന്നും ആരേയും വ്യക്തിപരമായി വേദനിപ്പിക്കാൻ തന്റെ പോസ്റ്റ് ഉപയോഗിക്കരുതെന്നും രണ്ടാമത്തെ പോസ്റ്റിൽ അവൾ ആവശ്യപ്പെടുന്നുണ്ട്.

ഏതായാലും സ്ത്രീധനമെന്ന വിപത്തിനെതിരായ പോരാട്ടത്തിന്റെ ഉത്തമ മാതൃകയായി മാറുകയാണ് രമ്യയുടെ പോസ്റ്റ്. അതുകൊണ്ട് തന്നെയാണ് അത് ചർച്ചയായതും.