കൊച്ചി: പത്താമത് റീനൽ പാത്തൊളജി അന്താരാഷ്ട്ര സമ്മേളനം അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തുടങ്ങി. ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉൽഘാടനം അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ നിർവഹിച്ചു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി

മെഡിക്കൽ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ് സുവനീയർ പ്രകാശനം നിർവ്വഹിച്ചു.  ഡോ:അമിത് ദിന്ദ (President ISRTP-Indian Society of Renal and Transplantation Pathology and International CME in Renal Pathology 2015),  പാത്തോളജി വിഭാഗം മേധാവി ഡോ:ആനി ജോജോ, നെഫ്രോളജി വിഭാഗം മേധാവി ഡോ:ജോർജ്ജ് കുര്യൻ, ഡോ:അനിൽ മാത്യു, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ:സീതാലക്ഷ്മി എൻ.വി എന്നിവർ ചടങ്ങിൽ സംസാരിച്ചു. മൂന്നു ദിവസത്തെ സമ്മേളനത്തിൽ നിരവധി ദേശീയ അന്തർദേശീയ വിദഗ്ദ്ധർ സമ്മേളനത്തിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വ്യക്കരോഗങ്ങളെക്കുറിച്ചും വ്യക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളെക്കുറിച്ചും അതിന്റെ ചികിത്സാരീതികളെക്കുറിച്ചും യുവ ഡോക്ടർമാർക്ക് പരിചയപ്പെടുത്തുകയെന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം.